ആവശ്യപ്പെടുന്നവർക്കെല്ലാം ഇനി കോവിഡ് പരിശോധന: പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഐസിഎംആർ

ആവശ്യപ്പെടുന്നവർക്കെല്ലാം ഇനി കോവിഡ് പരിശോധന: പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഐസിഎംആർ

60 വയസ്സിന് മുകളിലുള്ളവരും രോഗാവസ്ഥയിലുള്ളവരും അടക്കം ഉയർന്ന അപകടസാധ്യതയുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഐസിഎംആർ നിർദേശിക്കുന്നു.

ന്യൂഡല്‍ഹി: കോവിഡ് പരിശോധന സംബന്ധിച്ച്‌ പുതിയ മാര്‍ഗനിർദേശങ്ങൾ പുറത്തിറക്കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ കോവിഡ് പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗനിർദേശങ്ങൾ പുറത്തിറക്കിയത്.

രോഗലക്ഷണമുള്ളവരെ മാത്രമായിരുന്നു ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന വ്യക്തികളെയും ദ്രുത ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കണം. പ്രത്യേകിച്ച്‌ കോവിഡ് ബാധ രൂക്ഷമായ സ്ഥലങ്ങളില്‍. കോവിഡ് പരിശോധന വൈകുന്നതിന്റെ പേരില്‍ ഗര്‍ഭിണികളുടെ ചികിത്സ വൈകരുതെന്നും നിര്‍ദേശങളിൽ വ്യക്തമാക്കുന്നു.

കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് നിലവിലുള്ള ശുപാര്‍ശകള്‍ വിലുപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലും അല്ലാത്ത ഇടങ്ങളിലും പതിവ് നിരീക്ഷണം. പ്രവേശന സ്ഥലങ്ങളില്‍ സ്‌ക്രീനിങ്, ദ്രുത ആന്റിജന്‍ പരിശോധനകള്‍, 60 വയസ്സിന് മുകളിലുള്ളവരും രോഗാവസ്ഥയിലുള്ളവരും അടക്കം ഉയർന്ന അപകടസാധ്യതയുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഐസിഎംആർ നിർദേശിക്കുന്നുണ്ട്.

പരിശോധനയില്‍ ആദ്യം ദ്രുത ആന്റിജന്‍ ടെസ്റ്റ്, രണ്ടാമത് ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ട്രൂനാറ്റ്, അല്ലെങ്കില്‍ സിബിഎന്‍എടി പരിശോധന എന്ന ക്രമത്തിലാണ് നടത്തേണ്ടത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാ ആളുകളെയും കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കണം. ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ള രോഗികള്‍ 14 ദിവസത്തേക്ക് ഹോം ക്വാറന്റീനില്‍ ഇരിക്കണമെന്നും ഐസിഎംആര്‍ നിര്‍ദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!