ഫോട്ടോയ്ക്ക് പോസ് ചെയ്ത വയനാടന്‍ കടുവ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

ഫോട്ടോയ്ക്ക് പോസ് ചെയ്ത വയനാടന്‍ കടുവ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

മുന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് സമൂഹമധ്യമത്തിൽ ഈ വീഡിയോ പങ്ക് വച്ചു. “ആശ്ചര്യപ്പെടുത്തുന്ന അസാധാരണ കാഴ്ച”യെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

സുൽത്താൻ ബത്തേരി: ഫോട്ടോയ്ക്ക് പോസ് ചെയ്ത വയനാടന്‍ കടുവ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പുല്‍പള്ളി റൂട്ടില്‍ ചെതലയത്തിലെ പാംബ്ര എസ്റ്റേറ്റിന് സമീപമാണ് യാത്രക്കാര്‍ക്കു മുന്‍പില്‍ കടുവയെത്തിയത്.

സുൽത്താൻ ബത്തേരി എസ്‌ബിഐ ബ്രാഞ്ച് മാനേജര്‍ ഫ്രെഡറിക് ജോസാണ് റോഡിലേക്ക് ഇറങ്ങാനൊരുങ്ങി വഴിയരികില്‍ നില്‍ക്കുന്ന കടുവയെ കണ്ടത്. ഇദ്ദേഹം മൊബൈൽ ഫോണിൽ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

മുന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് സമൂഹമധ്യമത്തിൽ ഈ വീഡിയോ പങ്ക് വച്ചു.
“ആശ്ചര്യപ്പെടുത്തുന്ന അസാധാരണ കാഴ്ച”യെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

പുല്‍പള്ളിയിലുള്ള ബാങ്ക് ഇടപാടുകാരെ കാണാനാണ് ഡ്രൈവര്‍ മുഹമ്മദ് ഷാഫിക്കൊപ്പം കാറിൽ ഫ്രെഡറിക് യാത്ര ചെയ്തത്.
തങ്ങളെ കണ്ടതോടെ കടുവ അവിടെത്തന്നെ നിന്നുവെന്ന് ഫ്രെഡറിക് പറയുന്നു. അപ്പോള്‍ അതുവഴി വന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആരും കടുവയെ ശല്യപ്പെടുത്തുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യാത്തിതിനാലാവണം കടുവ രണ്ടു ചുവട് പിന്നോട്ട് മാറി അവിടെ കിടന്നത്.

ചെതലയം റേഞ്ചിന്റെയും വയനാട് വന്യജീവി സങ്കേതത്തിന്റെയും പരിധിയിലൂടെയാണ് ബത്തേരി-പുല്‍പള്ളി പാത കടന്നുപോകുന്നത്.
സെപ്റ്റംബർ 20ന് ഇതേ ഭാഗത്ത് സ്കൂട്ടറിലെത്തിയ ബത്തേരി കേരള ബാങ്ക് ജീവനക്കാരി കെ.ജി. ഷീജയുടെ മുന്‍പിലേക്ക് കടുവയെത്തിയിരുന്നു. മറ്റു യാത്രക്കാർ എത്തിയതാണ് അവര്‍ക്ക് രക്ഷയായത്.

രണ്ടു പേര്‍ യാത്ര ചെയ്തെത്തിയ ബൈക്കിനു പിന്നാലെ കടുവ ഓടിയടുക്കുന്നതു കഴിഞ്ഞ വര്‍ഷം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതും ചെതലയത്തിനടുത്ത പ്രദേശമാണ്. കാറിലെത്തിയവരുടെ മുന്‍പിലേക്ക് വടക്കനാട് പച്ചാടിയില്‍ കടുവ റോഡു മുറിച്ചു കടന്നെത്തിയതു രണ്ടു മാസം മുന്‍പാണ്. ഈ വഴിയില്‍ ഏതുനിമിഷവും കടുവയെത്താമെന്ന ഭീതിയിലാണു യാത്രക്കാര്‍. മാസങ്ങള്‍ക്ക് മുന്‍പ് ആദിവാസി യുവാവിനെ കടുവ ആക്രമിച്ച്‌ കൊന്നു തിന്നിരുന്നു. വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണമേര്‍പ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!