അമേരിക്കയിലെ വാക്‌സിന്‍ വിരുദ്ധ നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

അമേരിക്കയിലെ വാക്‌സിന്‍ വിരുദ്ധ നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

യു.എസില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കരുതെന്ന പ്രചാരണവുമായി നടന്ന നേതാവിനെ ഒടുവില്‍ കൊവിഡ് തന്നെ ‘കൊണ്ടുപോയി.’ റിപ്പബ്ലിക്കന്‍ നേതാവ് കൂടിയായിരുന്ന ഗ്രെഗ്ഗ് പ്രെന്റസിനാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്. കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ക്കെതിരെ വന്‍പ്രതിഷേധമാണ് പ്രെന്റസ് ഉയത്തിയിരുന്നത്. രോഗം സ്ഥിരീകരിച്ച് ആദ്യദിവസം കഴിഞ്ഞയുടനെ തന്നെ അന്ത്യവും സംഭവിച്ചു.

ഫ്‌ളോറിഡയിലെ ഹില്‍സ് ബോറോ കൗണ്ടിയിലെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ തലവന്‍ കൂടിയായിരുന്നു പ്രെന്റസ്. യു.എസ്. പ്രസിഡന്റ് ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗച്ചിയ്‌ക്കെതിരെ റാലി നടത്തിയ ആളാണ് ഇദ്ദേഹം. ആന്റണിയുടെ കൊവിഡ് പ്രതിരോധ നടപടികള്‍ കക്ഷിക്ക് ഇഷ്ടമാകാത്തതുകൊണ്ടായിരുന്നു റാലി സംഘടിപ്പിച്ചത്. വാക്‌സിനെതിരെയായിരുന്നു തന്റെ പ്രചാരണം.

ഇവിടെയും ‘ചീഞ്ഞ’ രാഷ്ട്രീയക്കളികളാണ് പ്രെന്റസ് നടത്തിയത്. ലോകമെമ്പാടും കൊവിഡിനെതിരെ ജനം കൈകോര്‍ത്തു പിടിച്ച് പോരാടുമ്പോഴായിരുന്നു ഇയാളുടെ രാഷ്ട്രീയക്കളികള്‍. റിപ്പബ്ലിക്കനായ തന്റെ ഡെമോക്രാറ്റിക് വിരോധമാണ് ജീവനെടുക്കാന്‍ കാരണമായത്. തന്റെയും ജനത്തിന്റെയും ജീവന്‍ രക്ഷിക്കാന്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ചു നിന്ന് പോരാടേണ്ടവരാണ് രാഷ്ട്രീയക്കാര്‍.

കൊവിഡ് വാക്‌സിനെടുക്കാന്‍ മടിച്ചുനില്‍ക്കുന്നവര്‍ക്ക് 100 ഡോളറും മറ്റു സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടും വാക്‌സിനേഷന് വഴങ്ങാത്തവര്‍ ആയിരങ്ങളാണ് അമേരിക്കയില്‍. ഒടുവില്‍ വാകിസനെടുത്തില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.

ഇതിനിടെ അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ ക്യാപ്പിറ്റോള്‍ മന്ദിരത്തിലേക്ക് മുന്‍ പ്രസിഡന്റ് ട്രംപിന്റെ അനുയായികള്‍ ശനിയാഴ്ച റാലി നടത്തിയതും വിവാദമായി. പോലീസ് റാലി തടയുക തന്നെ ചെയ്തു. ജനുവരി ആറിന് ക്യാപ്പിറ്റോളില്‍ റിപ്പബ്ലിക്കുകള്‍ നടത്തിയ ആക്രമണത്തിലെ പ്രതികള്‍ക്ക് പിന്തു അറിയിച്ചുകൊണ്ടായിരുന്നു ഈ റാലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!