ന്യൂഡല്‍ഹി: രാജ്യത്ത് 2021 ലേക്കുള്ള കലണ്ടറുകളും ഡയറികളും അച്ചടിക്കുന്നതിന് കേന്ദ്രം വിലക്കേര്‍പ്പെടുത്തി. വിവിധ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും ഏജന്‍സികളും പതിവായി തയാറാക്കി വന്നിരുന്നവ ഇനി മുതല്‍ ഡിജിറ്റലായി തയാറാക്കാനാണ് നിര്‍ദേശം. ലോകം വളരെയധികം സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന കാലത്ത് കാര്യക്ഷമവും സാമ്പത്തികമായി മെച്ചപ്പെട്ടതും ഡിജിറ്റല്‍ രൂപമാണെന്ന് സര്‍ക്കാര്‍ സമര്‍ത്ഥിക്കുന്നു.
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറമെ സ്വതന്ത്രഅധികാരമുള്ള ഭരണഘടനാ സ്ഥാപനങ്ങളിലും അച്ചടിക്ക് വിലക്കുണ്ട്. സാമ്പത്തികപ്രതിസന്ധി കൂടി കണക്കിലെടുത്താണ് തീരുമാനം. കലണ്ടര്‍, ഡെസ്ക്ടോപ്കലണ്ടര്, ഡയറി, ആഘോഷ സമയത്തെ ആശംസ കാര്‍ഡുകള്‍, കോഫി ടേബിള്‍ ബുക്കുകള്‍ എന്നിവയൊന്നും അച്ചടിക്കേണ്ടെന്നാണ് നിലപാട്.
എക്സ്പെന്റിച്ചര്‍ വിഭാഗം സെക്രട്ടറിയുടേതാണ് ഉത്തരവ്. എല്ലാ വിഭാഗങ്ങളും ഈ ഉത്തരവ് പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.