കോട്ടയം: ക്രിസ്തീയ ഗായകൻ സുവിശേഷകൻ ബിജു തോമസ്(42) വാഹനാപകടത്തിൽ മരിച്ചു. സംസ്കാരം സെപ്റ്റംബർ 2 രാവിലെ 10ന് ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം ഉദയഗിരി ബ്രദറൺ സെമിത്തേരിയിൽ. കുറ്റിപ്പുറം തോമസ് ജോൺ(ബേബിച്ചൻ) ന്റെ മകനും കങ്ങഴ പൂതകുഴി മണ്ണാത്തിപ്പാറ ബ്രദറൺ സഭാംഗവുമാണ്.
സുഹൃത്തുക്കളുമായി
റോഡരികിൽ ഓഗസ്റ്റ് 31 വൈകിട്ട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എതിരെ നിന്നും പാഞ്ഞുവന്ന ലോറിയിടിച്ചത്. ഉടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ച് ചികിത്സയാരംഭിച്ചെങ്കിലും ജീവൻരക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ- ജയാമോൾ. മക്കൾ- സെമീര, സെഫിൻ, ഷാരോൻ.
വാർത്ത: കെ. ജെ. ജോബ്, വയനാട്
































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.