ലോകം കോവിഡിനൊപ്പം ജീവിക്കാൻ തുടങ്ങിയിട്ട് പാതിവർഷം കഴിഞ്ഞു. കോവിഡിനെ പേടിച്ച് ഇനിയുമെത്ര ദിനങ്ങൾക്കൂടി ജീവിക്കണമെന്ന് ഒരു എത്തുംപിടിയുമില്ല. ശാശ്വതമായൊരു പരിഹാരം കണ്ടെത്തുന്നതുവരെ ‘ഈ കുഞ്ഞൻ’ നമ്മളെ പേടിപ്പിച്ചു കൊണ്ടിരിക്കും.
മാസ്കും സാനിറ്റെസറും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ശരാശരി മലയാളിയുടെ താളംതെറ്റിയ കുടുംബബജറ്റിൽ സാനിറ്റെസറും മാസ്കും കൂട്ടിക്കിഴിച്ചിലുണ്ടാക്കി. ഇതിനിടെ പ്രതീക്ഷ നൽകി പ്രതിരോധ വാക്സീൻൻ്റെ വരവ് ചൈനയും റഷ്യയും പ്രഖ്യാപിച്ചു. ഒരുപടി കൂടി കടന്നു പുടിൻ സ്വന്തംപുത്രി പരീക്ഷണവസ്തു ആയെന്നും പറഞ്ഞു.
എന്തിനും ഒന്നാമതാകുകയെന്ന മത്സരബുദ്ധി ഇവിടെയും പ്രകടമായി. കച്ചവട താല്പര്യവും മത്സരബുദ്ധിയും ഒന്നിച്ചപ്പോൾ വാക്സീന്റെ ഫലപ്രാപ്തിയിൽ പലരും സംശയം പ്രകടിപ്പിച്ചു. സ്വാത്രന്ത്യദിനത്തിൽ കേട്ടു, നമ്മളൊട്ടും പുറകിലല്ല വാക്സീൻ പരീക്ഷണത്തിലാണ്. ജയ് ഇന്ത്യ. മരുന്ന് കാര്യത്തിൽ ചൈന വിജയിച്ചാൽ അയിത്ത കാര്യത്തിൽ നമ്മുടെ നിലപാടെന്താകും?
കോവിഡ് മഹാമാരി കുറച്ചുനാൾ കൂടെയുണ്ടാകുമെന്ന യഥാർത്ഥ്യവുമായി സമരസപ്പെട്ടേ മതിയാവൂ. മുറിയിൽ ഒറ്റയ്ക്കാവുമ്പോൾ ഉണ്ടാവുന്ന മാനസിക പിരിമുറുക്കം പുസ്തക വായനയും വ്യായാമ്യവും ധ്യാനവും കൊണ്ട് മറികടക്കാം.
സാമ്പത്തികസ്തംഭനാവസ്ഥ നാളെ എന്തെന്നും ഏതെന്നും കണക്കുകൂട്ടാനോ തീരുമാനിക്കാനോ കഴിയാത്ത അനിശ്ചിതത്വമുണ്ടാക്കി. കുടുംബ ബന്ധങ്ങളിൽ അസ്വാരസ്യം വർധിക്കുന്നു. ശാരീരികാകലം പാലിക്കുമ്പോൾ തന്നെ മാനസീകയടുപ്പം കുറയാതെ നോക്കണം.
ആകെ വിഷമംപിടിച്ച ഈക്കാലത്ത് കുടുംബാംഗങ്ങളുമായി സന്തോഷമായി കഴിയുക. മനസ്സിന് ഏറ്റവുമധികം സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക.
പ്രതീക്ഷകളും കാത്തിരിക്കാനുള്ള മനസ്സുമാണല്ലോ ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. മുഖംമൂടിയുള്ള ജീവിതമാണല്ലോ ചുറ്റും.
മറക്കരുത്, ഇതെല്ലാം തീരും. നാം അതിജീവനത്തിന്റെ പാതയിലാണ്. അവസാനം ശുഭമായി തീരും.
ലാലു തോമസ്, കോട്ടയം










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.