പൂവിട്ട നീലിമ !

പൂവിട്ട നീലിമ !

ഇടുക്കി: ലോക്ഡൗണിന്റെ മനം മടുപ്പിക്കുന്ന ശോകാവസ്ഥയില്‍ പ്രകൃതിയില്‍ നീലിമ ചാര്‍ത്തി. മൂന്നാറിന് ശേഷം കിഴക്കന്‍ പ്രദേശങ്ങളായ നെടുംങ്കണ്ടം പുഷ്പ്പക്കണ്ടം, കുമളി ചെല്ലാര്‍ കോവില്‍ മലനിരകളിലും നീലക്കുറിഞ്ഞി പൂത്തു.

12 വര്‍ഷത്തില്‍ ഒരിക്കലാണ് നീലക്കുറിഞ്ഞി പൂക്കുന്നതെങ്കിലും കാലം തെറ്റിച്ച് കുറിഞ്ഞി പൂക്കാറുണ്ട്. 2006ല്‍ മൂന്നാറില്‍ പൂവിട്ട കുറിഞ്ഞി പന്ത്രണ്ട് വര്‍ഷം തികയും മുന്‍പ് 11 വര്‍ഷങ്ങള്‍ക്കിപ്പുറം പൂവിട്ടിരുന്നു. ചിന്നക്കനാല്‍, കട്ടപ്പന, 2 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പുഷ്പ്പക്കണ്ടത്തും, ചെല്ലാര്‍കോവിലിലും ഇവ പൂത്തിട്ട് രണ്ട് മാസം പിന്നിട്ടു.

കാലാവസ്ഥ വ്യതിയാനം മൂലം കാലംതെറ്റി ഇവ പുഷ്പ്പിക്കാറുണ്ടെന്ന് ചുരുക്കം. (1838ല്‍ ആണ് നീലക്കുറിഞ്ഞി പൂക്കുന്നത്. 12 വര്‍ഷത്തില്‍ ഒരിക്കലാണെന്ന് പഠനങ്ങളിലുടെ തെളിയിക്കപ്പെട്ടുണ്ട്.) കുറ്റിച്ചെടി വിഭാഗത്തില്‍ പെട്ടതാണ് നീലക്കുറിഞ്ഞി. ഇതിന്റെ ശാസ്ത്രിയ നാമം ‘സ്‌ട്രോബിലാന്തസ് കുന്തിനാസ്’ (Tsrobilanthes Kunthianas) എന്നാണ്.

മൂന്നാര്‍ ഇരവികുളം നാഷണല്‍ പാര്‍ക്കിലാണ് ഇവ ധാരാളമായി കണ്ടു വരുന്നത്. ഇവിടം പ്രത്യേക സംരക്ഷണ പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2006ലെ നിയമ പ്രകാരം പൂക്കള്‍ പറിക്കുന്നതും, ചെടികള്‍ നശിപ്പിക്കുന്നതും ശിഷാര്‍ഹമാണ്. ‘സേവ് ക്യാമ്പയിന്‍ കൗണ്‍സില്‍’ എന്ന സംഘടന ഇതിനായിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. യുനിസ്‌ക്കോയുടെ ലോക പൈതൃക പട്ടികയിലും ഇവിടം ഇടം നേടിയിട്ടുണ്ട്.

ലോകത്ത് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മാത്രം 450 ഇനം കുറിഞ്ഞിച്ചെടികള്‍ ഉണ്ട്.ഇവയില്‍ 40 ശതമാനവും ഇന്ത്യയിലാണുള്ളത്. പശ്ചിമഘട്ട മലനിരകളില്‍ മാത്രം 64 തരം നീലക്കുറിഞ്ഞികളുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഋതുഭേദങ്ങളുമായി ഈ സസ്യകുടുഃബത്തിന് ബന്ധമില്ല. അതുകൊണ്ട് തന്നേ ഇവയുടെ കാല ചക്രത്തിന് ക്യത്യമായ ഇടവേളകള്‍ ഉണ്ട്. ഒരിക്കല്‍ വളര്‍ന്ന് വന്ന് പൂവിട്ട് സ്വയം നശിക്കുകയാണ് പതിവ്. അതുകൊണ്ട് തന്നെ തലമുറകളെ കാണാതെയാണ് ഇവയുടെ മടക്കം.

വൈവിധ്യമാര്‍ന്ന പല നിറങ്ങളിലും നീലക്കുറിഞ്ഞി പൂക്കള്‍ ദൃശ്യമാകാറുണ്ട്. ടൂറിസം മേഖലയ്ക്ക് ഈ കുഞ്ഞന്‍ ചെടിയും പൂക്കളും നല്‍കുന്ന സംഭാവന വലുതാണ്.


സാബു തൊട്ടിപ്പറമ്പില്‍.


MATRIMONY
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!