റാന്നി തിരിച്ച് പിടിക്കാൻ യുഡിഎഫ് പെന്തെക്കോസ്ത് സ്ഥാനാർത്ഥിക്ക് സീറ്റ് നൽകണം

റാന്നി തിരിച്ച് പിടിക്കാൻ യുഡിഎഫ് പെന്തെക്കോസ്ത് സ്ഥാനാർത്ഥിക്ക് സീറ്റ് നൽകണം

രയും തലയും മുറുക്കി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന യുഡിഎഫിന് പല മണ്ഡലങ്ങളും ഇടതിൻ്റെ കൈയ്യിൽ നിന്നും തിരിച്ച് പിടിക്കേണ്ടതുണ്ട്. അതിലൊന്നാണ് പത്തനംതിട്ട ജില്ലയിലെ റാന്നി.

1996 മുതൽ സിപിഎമ്മിലെ രാജു എബ്രഹാമാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധാനം ചെയ്യുന്നത്. റാന്നിയിലെ വോട്ടർമാർ കോൺഗ്രസിനോടും വലതുപക്ഷ മുന്നണിയോടും കൂടുതൽ കാലം ആഭിമുഖ്യം പുലർത്തിയ ചരിത്രമാണുള്ളത്. രാജു എബ്രഹാമിന് മുൻപ് അവിടെ നിന്ന് ജയിച്ച ഏക കമ്മ്യൂണിസ്റ്റുകാരൻ സിപിഐയിലെ എം. കെ. ദിവാകരനാണ്.

ഇടതുപാളയത്തിൽ ചേക്കേറിയ ജോസ് കെ. മാണിയുടെ കേരള കോൺഗ്രസിനാണ് ഇത്തവണ റാന്നി സീറ്റ്. രണ്ടു പ്രാവശ്യത്തിലധികം ജയിച്ച രാജു എബ്രഹാമിനും സിപിഎം നേതൃത്വം സീറ്റ് നിഷേധിച്ചതായാണറിയുന്നത്.

നിയമസഭ തിരഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് സമൂഹത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണിത്. ഇരുപത്തിയയ്യായിരത്തോളം വരുന്ന പെന്തെക്കോസ്ത് വോട്ടുകൾ ജനവിധിയുടെ ദിശ നിയന്ത്രിക്കും.

രാജു എബ്രഹാം പാർട്ടിക്കതീതമായ ബന്ധമാണ് വിവിധ സമുദായങ്ങളോട് പുലർത്തി പോരുന്നത്. ഇടത്-വലത് മുന്നണികൾ സാമുദായിക പരിഗണന വച്ചാണ് സ്ഥാനാർത്ഥി നിർണയം നടത്തുന്നത്. യുഡിഎഫിന് റാന്നി തിരിച്ച് പിടിക്കണമെങ്കിൽ പെന്തെക്കോസ്ത് സഭാംഗത്തിന് സീറ്റ് കൊടുക്കണം. എൽഡിഎഫ് സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ജോസ് പക്ഷത്തിലെ എൻ. എം. രാജുവിനാണ് സാധ്യത. എൻ. എം. രാജു പെന്തെക്കോസ്ത് വിശ്വാസിയാണ്.

2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 6,614 മാത്രമാണ് ഇടതുപക്ഷത്തിൻ്റെ ഭൂരിപക്ഷം. കോൺഗ്രസിലെ ഫീലിപ്പോസ് തോമസായിരുന്നു അന്ന് യുഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞതവണ 14,596 വോട്ടുകളുടെ ഭൂരിപക്ഷം ഇടതുപക്ഷം നേടി. വോട്ട് കണക്കുകളും മണ്ഡലത്തിലെ ചരിത്രവും ചേർത്ത് വച്ച് വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന് ജയസാധ്യതയുള്ളൊരു മണ്ഡലമാണ് റാന്നി. കൃത്യമായ സ്ഥാനാർത്ഥി നിർണയം വേണമെന്ന് മാത്രം.എം.പി. ടോണി

One thought on “റാന്നി തിരിച്ച് പിടിക്കാൻ യുഡിഎഫ് പെന്തെക്കോസ്ത് സ്ഥാനാർത്ഥിക്ക് സീറ്റ് നൽകണം

  1. കനാനായ വോട്ടുകൾ അവരുടെ സ്ഥാനാർഥി ക്കു മാത്രമായി കൊടുത്ത് ഒരു MLA യെ നിലനിർത്താൻ പറ്റുന്ന മണ്ഡലം ആണ് റാന്നി. അവർ കുടുതലും വലതുപക്ഷ ചിന്താ ഗതിക്കാരാണ്. UDF ഒരു പന്തക്കോസ് കാരനെ നിർത്തിയാൽ ഒരു സീറ്റ് ഉറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!