ക്രൈസ്തവചിന്തയുടെ മലക്കം മറിച്ചില്‍ എന്തു കൊണ്ട്?

ക്രൈസ്തവചിന്തയുടെ മലക്കം മറിച്ചില്‍ എന്തു കൊണ്ട്?

എസ്.എന്‍.ഡി.പി. വിശ്വാസത്തില്‍ നിന്നാണ്. ഞാന്‍ വിശ്വാസത്തില്‍ വന്നത്.

ക്രൈസ്തവചിന്ത അനേക വര്‍ഷങ്ങളായി മുടങ്ങാതെ വായിക്കുന്ന ഭവനമാണ് ഞങ്ങളുടേത്.

ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പേരില്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവരും ചൂഷണം ചെയ്യപ്പെട്ടവരുമായ കേരളത്തിലെ പാര്‍ശ്വവല്‍ക്കരിയ്ക്കപ്പെട്ട ഒരു ജനതയ്ക്കുവേണ്ടി സിപി(ഐ)എം എന്ന മഹത്തായ പ്രസ്ഥാനം വഹിച്ചിട്ടുള്ള ത്യാഗോജ്വലമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വളരെ ചരിത്ര അവബോധവും പഠനവും പാണ്ഡിത്യവുമുള്ള വ്യക്തികളാണല്ലോ താങ്കളും ഓമനചേച്ചിയും….

നാളിതുവരെയുള്ള താങ്കളുടെ വേറിട്ടതും വ്യത്യസ്തവുമായ നിലപാടുകളില്‍ നിന്നും ആദര്‍ശങ്ങളില്‍ നിന്നും തികച്ചും വിരുദ്ധമായ വാര്‍ത്തകളാണ് കുറച്ചുനാളുകളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് ഈ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്നുകൊണ്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ ഈ മലക്കം മറിച്ചില്‍ എന്തുകൊണ്ടെന്ന് മനസ്സിലാകുന്നില്ലല്ലോ..

കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി മാത്രം പണിയെടുക്കുന്ന മനോരമയെയും മാതൃഭൂമിയെയും പോലുള്ള ചില മൂന്നാംകിട പത്രങ്ങളും കൂലി കൊതിച്ചുള്ള ഇവിടുത്തെ കുറെ ചാനലുകാരും വിചാരിച്ചാല്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയെ ഈ മണ്ണില്‍ നിന്ന് തുടച്ചുമാറ്റാം എന്നുള്ളത് വെറും വ്യാമോഹം മാത്രമാണ്…

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇവരുടെയൊക്കെ നട്ടാല്‍ കുരുക്കാത്ത നുണപ്രചാരണങ്ങള്‍ക്ക് ജനങ്ങള്‍ ചുട്ട മറുപടി നല്‍കിയത് കണ്ടില്ലേ..? അതുപോലിരിക്കും അടുത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും…..

ബിജെപിയെപ്പോലൊരു വര്‍ഗ്ഗീയകക്ഷി ഈ മണ്ണില്‍ മുളച്ചുവളരാന്‍ താങ്കള്‍ ആഗ്രഹിക്കുമോ..?? ഇല്ലല്ലോ.. അര നൂറ്റാണ്ടില്‍ അധികം ഒറ്റയ്ക്ക് ഭാരതം ഭരിച്ചിട്ടും ഇപ്പോള്‍ മഷിയിട്ടു നോക്കിയാല്‍പ്പോലും കാണാന്‍ കിട്ടാത്ത തും വര്‍ഗ്ഗീയതയ്ക്ക് കൊടിപിടിക്കുന്നതുമായ മറ്റുചില പാര്‍ട്ടികള്‍ കേരളത്തില്‍ അധികാരത്തില്‍
വരണം എന്നാണോ ചരിത്രം പഠിച്ചിട്ടുള്ള താങ്കള്‍ ആഗ്രഹിക്കുന്നത്..?

ഇവരൊക്കെ കേരളത്തെ വീണ്ടും ഇരുളടഞ്ഞ കഴിഞ്ഞകാലങ്ങളിലേക്ക് തന്നെ എത്തിക്കുകയുള്ളൂ..

വികസനം മുരടിപ്പിക്കുന്ന തും കാലത്തെ പിന്നോട്ടടിയ്ക്കുന്നതുമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ചുട്ടമറുപടി തന്നെ ഈ തിരഞ്ഞെടുപ്പിലും ജനങ്ങള്‍ നല്‍കും.

നീതി, സമത്വം , സാഹോദര്യം എന്നീ മഹത്തായ മാനവിക മൂല്യങ്ങളില്‍ അധിഷ്ഠിതമായൊരു ക്ഷേമ രാഷ്ട്രത്തിനുവേണ്ടി പോരാടുന്ന എല്‍ഡിഎഫ് വന്‍ മുന്നേറ്റം നടത്തുകതന്നെ ചെയ്യും…

ക്രൈസ്തവചിന്തയെയും നിങ്ങളുടെ വേറിട്ടതും വ്യത്യസ്തവുമായ പത്രപ്രവര്‍ത്തനത്തെയും എന്നും വളരെ ഇഷ്ടപ്പെട്ടിട്ടുള്ള ആളാണ് ഞാന്‍. ഞാന്‍ മാത്രമല്ല.. പതിനായിരങ്ങള്‍…..

ക്രൈസ്തവചിന്തയുടെ ഈ കമ്മ്യൂണിസ്റ്റ് വിരോധം എവിടെനിന്നു കിട്ടിയതാണെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു…

നടക്കട്ടെ.. നടക്കട്ടെ…

കാത്തിരുന്നു കാണാം…

സസ്‌നേഹം.

സുവി. രമേഷ് ബാബു,
വേങ്ങൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!