അനുസ്മരണം : എനിക്ക് നഷ്ടമായത് ആത്മാര്‍ത്ഥ സുഹൃത്തിനെ

അനുസ്മരണം : എനിക്ക് നഷ്ടമായത് ആത്മാര്‍ത്ഥ സുഹൃത്തിനെ

ഒരു സ്‌നേഹിതനെ നഷ്ടമായ ദുഃഖത്തില്‍ ഞാനിന്നായിരിക്കുന്നു. യു.കെ.യില്‍ വന്ന ശേഷം എനിക്ക് ലഭിച്ച അനേകം സ്‌നേഹിതന്മാരില്‍ ഒരാളാണ് കര്‍ത്താവിന്റെ സന്നിധിയില്‍ ചേര്‍ന്നിരിക്കുന്ന പാസ്റ്റര്‍ സിസില്‍ ചീരന്‍.

പാസ്റ്റര്‍ സിസില്‍ ചീരന്‍ യു.കെ.യില്‍ എം.പി.എ കോണ്‍ഫ്രന്‍സില്‍ പ്രസംഗിക്കുന്നു.

2004-ല്‍ മലയാളി പെന്തെക്കോസ്തല്‍ അസ്സോസിയേഷന്‍ രൂപീകരിക്കുമ്പോള്‍ അതിന്റെ യൂത്ത് കോര്‍ഡിനേറ്ററായിരുന്നു അദ്ദേഹം. എം.പി.എ.യുടെ നാഷണല്‍ സെക്രട്ടറിയായിട്ട് എന്നെയും തെരഞ്ഞെടുത്തിരുന്നു. അങ്ങനെ യു.കെ.യുടെ വിവിധ മേഖലകളില്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു.

ചില വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളി പെന്തെക്കോസ്തല്‍ അസ്സോസിയേഷന്‍, യു.കെ.യുടെ നാഷണല്‍ കമ്മറ്റിയിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുത്തു. ലിവര്‍പൂളില്‍ നടന്ന കോണ്‍ഫറന്‍സില്‍ അദ്ദേഹം നാഷണല്‍ പ്രെയര്‍ കോര്‍ഡിനേറ്ററായിരുന്നു.
ഒരു പാസ്റ്റര്‍ എന്നതിലുപരി എന്റെയൊരു ആത്മാര്‍ത്ഥ സുഹൃത്തായിരുന്നു സിസില്‍ ചീരന്‍.

എം.പി.എ.യുടെ വിവിധ കോണ്‍ഫറന്‍സുകളില്‍ അതിന്റെ വിജയത്തിനു വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. കൊറോണ കാലത്ത് വടക്കേയിന്ത്യയിലെ സുവിശേഷകന്മാരെ അദ്ദേഹം സഹായിച്ചിരുന്നു. തൂലിക, ക്രൈസ്തവചിന്ത തുടങ്ങിയ പത്രമാധ്യമങ്ങളോടുള്ള തന്റെ അടുപ്പം എടുത്തുപറയേണ്ടതാണ്. എല്ലാ ക്രൈസ്തവ മാധ്യമങ്ങളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.

എന്റെ സ്‌നേഹിതന്‍ ക്രൈസ്തവചിന്തയുടെ ചീഫ് എഡിറ്റര്‍ കെ.എന്‍. റസ്സല്‍ യു.കെ.യില്‍ താമസിക്കുമ്പോള്‍ നടന്ന എം.പി.എ. കോണ്‍ഫറന്‍സുകളില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരുമായും നല്ല സ്‌നേഹബന്ധം സൂക്ഷിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. യു.കെ.യിലെ പെന്തെക്കോസ്തല്‍ സമൂഹത്തിന്, വിശേഷിച്ച് എം.പി.എ.യ്ക്ക് അദ്ദേഹത്തിന്റെ വേര്‍പാട് ഒരു തീരാനഷ്ടം തന്നെയാണ്.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും അവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.


ജി ശാമുവേല്‍, യു.കെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!