ഭരണമാറ്റത്തിന് വൈറ്റ്ഹൗസും ഭരണം ഏറ്റെടുക്കാന്‍ ബൈഡനും തയ്യാറെടുക്കുന്നു

ഭരണമാറ്റത്തിന് വൈറ്റ്ഹൗസും ഭരണം ഏറ്റെടുക്കാന്‍ ബൈഡനും തയ്യാറെടുക്കുന്നു

306 ഇലക്ടറല്‍ വോട്ട് ബൈഡന് കിട്ടിയിട്ടും മനസ്സുകൊണ്ട് പരാജയം ഏറ്റുവാങ്ങാതെ ട്രംപ്. റീ-കൗണ്ടിംഗ് നടന്നിടത്തും ബൈഡന് വിജയം. വോട്ടെണ്ണലില്‍ ആരോപണമുണ്ടായാല്‍ നിയമമനുസരിച്ച് വീണ്ടും എണ്ണേണ്ടി വരും. കേസ് കൊടുത്തും അനാവശ്യ പ്രസ്താവനകള്‍ നടത്തിയും ട്രംപ് കൂടുതല്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്.

പക്ഷേ ഇതിനിടയിലും വൈറ്റ്ഹൗസില്‍ സ്ഥാനമാറ്റം നടത്താനുള്ള നിയമനടപടികളിലേക്ക് അവിടുത്തെ ഉദ്യോഗസ്ഥര്‍ കടന്നിരിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണുന്നു. ഭരണഘടന പ്രകാരം ഇലക്ഷന്‍ പ്രക്രിയ പൂര്‍ത്തിയാകുന്ന മുറയ്ക്കു മാത്രമേ വിജയി ആരെന്ന് പ്രഖ്യാപിക്കാന്‍ കഴിയൂ എന്നാണ് വൈറ്റ്ഹൗസ് വക്താവ് കെയ്‌ലി മകിനാനിയുടെ അഭിപ്രായം.

അതേസമയം ട്രംപ് പരാജയം സമ്മതിക്കുന്നില്ലെങ്കിലും ബൈഡന്‍ അധികാരമേല്‍ക്കേണ്ട ജനുവരി 20-ന് പ്രസിഡന്റിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപ് തോല്‍വി സമ്മതിക്കാത്തതു കൊണ്ട് ബൈഡന് തന്റെ മന്ത്രിമാരെ, അതായത് 15 സെക്രട്ടറിമാരെ തെരഞ്ഞെടുക്കാന്‍ സാധിക്കാതെ വരുന്നു.

ഇന്ത്യയില്‍ മന്ത്രിമാരുടെ ഒരു പട തന്നെ ഉണ്ടല്ലോ. അതില്‍ ക്യാബിനറ്റ് മന്ത്രിമാരുണ്ട്, സാദാ സഹമന്ത്രിമാരുണ്ട്, സ്വതന്ത്ര ചുമതലയും അധികാരവുമുള്ള സഹമന്ത്രിമാരും ഉണ്ട്. ഇങ്ങനെയുള്ളവര്‍ 50-ല്‍ കുറയാതെ വരും.

എന്നാല്‍ അമേരിക്കന്‍ ഫെഡറല്‍ മിനിസ്ട്രിയില്‍ 15 സെക്രട്ടറിമാര്‍ അഥവാ മന്ത്രിമാരേ ഉള്ളൂ. ഇതില്‍ പ്രധാനപ്പെട്ട ഫൈനാന്‍സ് സെക്രട്ടറിയെ ബൈഡന്‍ താമസിയാതെ പ്രഖ്യാപിച്ചേക്കും.

210 വര്‍ഷം മുമ്പ് തുടങ്ങിവച്ച ഭരണക്രമങ്ങളും നിയമങ്ങളും അമേരിക്ക അനുവര്‍ത്തിച്ചു വരികയാണ്.

1789-ലാണ് പുതിയ ഭരണസംവിധാനം അമേരിക്കയില്‍ നിലവില്‍ വരുന്നത്. ഇതിനിടെ ട്രംപ്-ബൈഡന്‍ പ്രശ്‌നം രൂക്ഷമായി നില്‍ക്കുമ്പോള്‍ മറുവശത്ത് കൊവിഡ് പിന്നെയും രൂക്ഷമാവുകയാണ്.

ദിനംപ്രതി ഏതാണ്ട് രണ്ടായിരം പേര്‍ ഇപ്പോഴും കൊറോണ ബാധിച്ച് മരിക്കുന്നു. കൊവിഡ് മരണസംഖ്യ 2.60 ലക്ഷം കടന്നു. ഒരു കോടിയിലധികം ആളുകള്‍ രോഗബാധിതരായിട്ടുണ്ട്.
കൊവിഡ് പ്രതിരോധമാണ് പുതിയ പ്രസിഡന്റിനുള്ള പ്രധാന വെല്ലുവിളി.

ബൈഡനും കമലാ ഹാരിസും കൊവിഡ് പ്രതിരോധത്തിനുള്ള നടപടികളാണ് ആദ്യം ചെയ്യുക. ഈ വര്‍ഷാവസാനത്തോടെ 4 കോടി വാക്‌സിനുകള്‍ വിതരണം ചെയ്യാനാണ് വൈറ്റ്ഹൗസ് ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!