ജോയല്‍ മിടുക്കന്‍ മിടുമിടുക്കന്‍

ജോയല്‍ മിടുക്കന്‍ മിടുമിടുക്കന്‍

പതിനൊന്നാം വയസ്സില്‍ യാക്കോബിന്റെ ലേഖനം കാണാതെ പഠിച്ച് പറഞ്ഞ ജോയല്‍ മനഃപാഠമാക്കിയിട്ടുള്ള ബൈബിള്‍ പുസ്തകങ്ങള്‍ നിരവധിയാണ്. എം.കെ. എല്‍ദോയുടെയും സുമ എല്‍ദോയുടെയും രണ്ടു മക്കളില്‍ മൂത്തവനായ ജോയല്‍ ദുബായില്‍ നഴ്‌സായി ജോലി ചെയ്യുന്ന അമ്മയെ കാണാന്‍ അവിടെ ചെന്നപ്പോഴാണ് യാക്കോബിന്റെ ലേഖനം കാണാതെ പറഞ്ഞ് കൈയടി നേടിയത്.

ഷാര്‍ജയിലെ ക്രൈസ്റ്റ് ഫോളോവേഴ്‌സ് ചര്‍ച്ചിലാണ് ആദ്യമായി പറഞ്ഞുകേള്‍പ്പിച്ചത്. അതൊരു തുടക്കം മാത്രമായിരുന്നു.
പിന്നീടങ്ങോട്ട് ബൈബിളിലെ പുസ്തകങ്ങള്‍ കാണാതെ പഠിക്കല്‍ ജോയലിന് ഒരു ഹരമായി. 13-ാം വയസ്സില്‍ യൂദായുടെ ലേഖനം കാണാതെ പഠിച്ചു. 16-ാം വയസ്സില്‍ എബ്രായ ലേഖനവും ജോയല്‍ കാണാതെ പഠിച്ചു. സണ്ടേസ്‌കൂള്‍ വാര്‍ഷികത്തിന് എബ്രായ ലേഖനം പറഞ്ഞു കേള്‍പ്പിച്ചത് കൂട്ടുകാര്‍ അക്ഷമരായി കേട്ടിരുന്നു.

12-ാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെളിപ്പാട് പുസ്തകം കാണാതെ പഠിക്കണമെന്ന മോഹം ജോയലില്‍ ഉടലെടുക്കുന്നത്. തുടര്‍ന്ന് അധികനാള്‍ വേണ്ടിവന്നില്ല, വെളിപ്പാടു പുസ്തകവും കാണാതെ പഠിച്ചു കേള്‍പ്പിച്ചു. ജോയലിന്റെ സഹോദരി ജെമീമയും എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ യാക്കോബിന്റെ ലേഖനം മനഃപാഠമാക്കിയിട്ടുണ്ട്.

ഈ പതിനെട്ടുകാരന്റെ ഹോബി വായന തന്നെയാണ്. ഇംഗ്ലീഷ് ഭാഷയിലാണ് വായനകള്‍ ഒക്കെ. 9 മുതല്‍ 12-ാം ക്ലാസ്സ് വരെ ജോയല്‍ പഠിച്ചത് യു.എ.ഇ.യിലാണ്. 10-ാം ക്ലാസ്സില്‍ ഇംഗ്ലീഷിന് 99% മാര്‍ക്ക് വാങ്ങി സി.ബി.എസ്.ഇ.യുടെ പ്രശസ്തിപത്രം കരഗതമാക്കി.
12-ാം ക്ലാസ്സിലും ഇംഗ്ലീഷിന് 98% മാര്‍ക്ക് വാങ്ങിയ ജോയല്‍ ഒരു ചെറുകഥയും രചിച്ചു.

‘The birth of a missionary’ എഴുതിയത് 9-ാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ഇപ്പോള്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് അക്കാദമിയില്‍ ബി.എ. (ലിറ്ററേച്ചര്‍) വിദ്യാര്‍ത്ഥിയാണ് ഈ പതിനെട്ടുകാരന്‍. ത്രീ മെയിന്‍ സിസ്റ്റമായതു കൊണ്ട് സൈക്കോളജിയും ജേര്‍ണലിസവും കൂടെ പഠിക്കുന്നു. ഐ.പി.സി. ആലത്തൂര്‍ സെന്ററിലെ പൈതല സഭാംഗങ്ങളാണ് ജോയലിന്റെ മാതാപിതാക്കള്‍.

സിവില്‍സര്‍വ്വീസുകാരനാകണമെന്നാണ് ജോയലിന്റെ ആഗ്രഹം. ഒപ്പം ഒരു എഴുത്തുകാരനും.

ക്രൈസ്തവചിന്തയുടെ വിജയാശംസകള്‍….

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!