ലോകത്ത് 1947 മുതൽ 1991 വരെ ഉണ്ടായിരുന്ന ശീതയുദ്ധകാലം മുതല്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് അമേരിക്കയില്‍ പൗരത്വം നല്‍കിയിരുന്നില്ല. അത് ഒന്നുകൂടി പൊടിതട്ടിയെടുക്കുക മാത്രമാണ് അമേരിക്കയിപ്പോള് ചെയ്തത്. ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത കണ്ടാല്‍ ‘കഴിഞ്ഞയാഴ്ച’ മുതല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് പൗരത്വം നിഷേധിച്ചു തുടങ്ങിയെന്ന് തോന്നിപ്പോകും.
1947 മുതല്‍ ലോകം രണ്ടു ചേരിയിലായി നിലനിന്നിരുന്നതായി കാണാം. ഒന്നാമത്തേത് അമേരിക്കയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയാണ്. രണ്ടാമത്തേത് യുഎസ്എസ്ആറിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ചേരിയും. ആയുധം എടുത്തുള്ള യുദ്ധമുണ്ടായിട്ടില്ലെങ്കിലും ആശയപരമായൊരു സംഘട്ടനം, ചേരിതിരിവ് ലോകരാജ്യങ്ങളിലെല്ലാം പ്രകടമായിരുന്നു. ഈ കാലഘട്ടത്തില്‍ ലോകത്ത് മൂന്നില്‍ രണ്ട് രാജ്യങ്ങള്‍ കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലായിരുന്നു എന്നുകൂടി നാം ഓര്‍ക്കണം.
ഈ ആശയപരമായ യുദ്ധം(Ideological War) 1991 വരെ നിലനിന്നു. യുഎസ്എസ്ആറിന്റെ പതനത്തോടെ, അതായത് കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയോടെയാണ് ഈ ‘ആശയസംഘട്ടനം’ അവസാനിച്ചത്. ഇതിനെയാണ് ‘Cold War’ അല്ലെങ്കില്‍ ശീതയുദ്ധമെന്ന് വിളിക്കുന്നത്.
ശീതയുദ്ധകാലാരംഭം മുതല്‍ അമേരിക്ക കമ്മ്യൂണിസ്റ്റ് അംഗങ്ങള്‍ക്ക് അവിടെ പൗരത്വം നിഷേധിച്ചിരുന്നു. ചൈനയോടുള്ള ട്രംപിന്റെ അമര്‍ഷവും അടുത്തയിടെയുണ്ടായ വാക്പോരാട്ടങ്ങളും ഹോങ്കോങ്, കൊറോണ പ്രശ്നങ്ങളും ചൈനയുമായുള്ള വാണിജ്യബന്ധങ്ങളെ ഉലച്ചിരുന്നു. അതുകൊണ്ട് പഴയ നിയമം ഒന്നുകൂടി ആവര്‍ത്തിച്ചു പറഞ്ഞ് അമേരിക്ക ഉറപ്പിച്ചു എന്നേയുള്ളൂ. ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റ് 1952 മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെ ഒഴിവാക്കുന്നത് യുഎസ് നിയമത്തിന്റെ ഭാഗമാണ്. ആഹാരത്തിനോ തൊഴിലിനോ അതുപോലെ മറ്റ് ജീവിതാവശ്യങ്ങൾക്കോ വേണ്ടി കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്തവരെ ഒഴിവാക്കിയിട്ടുമുണ്ട്. എല്ലാ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റുകൾക്കും ഇത് ബാധകമാണ്.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.