ചര്‍ച്ച് ഓഫ് ഗോഡിലെ അഗ്‌നിനാവുള്ള സുവിശേഷകന്‍

ചര്‍ച്ച് ഓഫ് ഗോഡിലെ അഗ്‌നിനാവുള്ള സുവിശേഷകന്‍

1977 -80കാലഘട്ടങ്ങളിൽ ഞാൻ മുളക്കുഴ ബൈബിൾ കോളേജിൽ പഠിക്കുമ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം മെഡിക്കൽ റീപ്രേസെൻറ്റീറ്റിവും തികഞ്ഞ സുവിശേഷപ്രസംഗകനും ആയിരുന്നു.

അതിനുശേഷം ഞാൻ അദ്ദേഹത്തെ കാണുന്നതും അടുത്തിടപഴകുന്നതും അദ്ദേഹം ചർച്ച് ഓഫ് ഗോഡ് ഓവർസിയർ ആയിരിക്കുമ്പോൾ ആണ്. ഒരു വ്യാഴവട്ടക്കാലം ചർച്ച് ഓഫ് ഗോഡ് എന്ന പ്രസ്ഥാനത്തിന്റെ സാരഥി ആയിരിക്കുകയും 200 സഭകളിൽ നിന്നും 700 സഭകളിലേക്ക് ഈ മഹാപ്രസ്ഥാനത്തെ വളർത്തിയെടുക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.

എനിക്ക് അദ്ദേഹത്തെ മുളക്കുഴ യിൽ വച്ചും തിരുവല്ല സ്റ്റേഡിയത്തിൽ ഉള്ള അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിൽ വെച്ചും നിരവധി തവണ കാണുവാനും പ്രസ്ഥാനത്തെക്കുറിച്ച് ചർച്ച ചെയ്യുവാനും കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് ചർച്ച് ഓഫ് ഗോഡിൽ നേരിട്ട് ചില പ്രയാസ കാലഘട്ടത്തിൽ ഒപ്പം നിൽക്കുവാനും പ്രാർത്ഥിക്കുവാനും കഴിഞ്ഞിട്ടുണ്ട്.

അദ്ദേഹത്തോടുള്ള വ്യക്തിബന്ധം എന്നും നിലനിർത്തുവാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തെ സ്തുതിക്കുന്നു. ഞങ്ങളുടെ വ്യക്തി ബന്ധത്തിൽ എടുത്തു പറയേണ്ട ഒരു കാര്യം ഉണ്ട്. ഞാൻ ചർച്ച ബോർഡിന് വെളിയിൽ നിൽക്കുന്ന കാലത്തായിരുന്നു എന്റെ മകളുടെ വിവാഹം.

സുഖമില്ലാത്ത അവസ്ഥയിൽ ആയിരുന്നു എങ്കിലും ഞാൻ അദ്ദേഹത്തെ ക്ഷണിച്ചപ്പോൾ ഒരു വിസമ്മതവും കൂടാതെ വരുകയും ആ ശുശ്രൂഷ വളരെ അനുഗ്രഹ പൂർവ്വമായ നടത്തി തരികയും ചെയ്തു. വ്യക്തിബന്ധങ്ങൾക്കും ശുശ്രൂഷകൾക്കും വില കൊടുത്തിരുന്ന മഹത് വ്യക്തി ആയിരുന്നു അദ്ദേഹം.

പാസ്റ്റർ പി.ജെ. ചാക്കോയുടെ മകളുടെ വിവാഹം പിഎവി ആശീർവിറക്കുന്നു.

അദ്ദേഹം നല്ലൊരു ഭരണകർത്താവും ലോകം അറിയപ്പെടുന്ന മിഷനറിയും ആയിരുന്നു.അദ്ദേഹത്തിന്റെ അനർഗളമായ പ്രസംഗങ്ങൾ വേദികളെ ആത്മാവിന്റെ അഗ്നിസ്ഫുലിംഗങ്ങൾ ആക്കിമാറ്റുന്ന ശുശ്രൂഷകൾ ആയിരുന്നു.ആ കർമ്മയോഗിയുടെ സ്മരണയ്ക്കു മുൻപിൽ ഞങ്ങൾ നമ്രശിരസ്കരായി നിൽക്കുന്നു.

പാസ്റ്റർ. പി. എ. വി. സാം…… താങ്കൾ പോയി വിശ്രമിക്കുക….. നിത്യതയിൽ നമുക്ക് വീണ്ടും കാണാം….

പാസ്റ്റർ. പി.ജെ.ചാക്കോ
ചീഫ് എഡിറ്റർ, ലിവിങ് വോയിസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!