രണ്ടായിരത്തിലെ ഒക്കലഹോമ പിസിനാക്ക് കോണ്‍ഫറന്‍സിന് മുഖ്യപ്രസംഗകരായി പാസ്റ്റര്‍ പിഎംവി സാംസാറും ചര്‍ച്ച് ഓഫ് ഗോഡിന്റെ അസിസ്റ്റന്റ് ജനറല്‍ ഓവര്‍സിയര്‍ റവ. റ്റി.എല്‍. ലൗറിയും എത്തിയിരുന്നു. ആ ഞായറാഴ്ച സഭായോഗത്തില്‍ ഞാനും പ്രസംഗിച്ചു.
1993ലാണ് കേരളത്തിലെ ചര്‍ച്ച് ഓഫ് ഗോഡിന് പിളര്‍പ്പ് സംഭവിച്ചത്. പിസിനാക്ക് കോണ്‍ഫറന്‍സിന്റെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ദൈവസഭയിലെ ഭിന്നത പറഞ്ഞ് പരിഹരിക്കുവാന്‍ വേണ്ടി പാസ്റ്റര്‍ പിഎവി സാം, റവ. റ്റി.എല്‍.ലൗറിയോട് വളരെ ദൈവകൃപയോടും നേതൃത്വപാടവത്തോടും കൂടി ചര്‍ച്ച നടത്തി.
ഇതിനോടകം നാട്ടില്‍ രണ്ട് ഗ്രൂപ്പുകളോടും തമ്മില്‍ യോജിക്കുവാന്‍ പല ചര്‍ച്ചകള്‍ നടന്നിരുന്നതാണ്. മുളക്കുഴയും കുമ്പനാടും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പല പാസ്റ്റര്‍മാരും വിശ്വാസികളും സഭയിലെ വിഭാഗീയതയില്‍ മനംനൊന്തിരുന്നു. പലതരത്തിലുള്ള ഐക്യശ്രമങ്ങൾ നടന്നു.
ഒക്കലഹോമയിലെ ഐക്യചര്‍ച്ചയ്ക്ക് ദൈവസഭയിലെ പ്രമുഖരായ പാസ്റ്റര്‍മാരും മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന സഹോദരന്മാരും ഒത്തുകൂടിയിരുന്നു. ഞാൻ പാസ്റ്റര്‍ പിഎവിസാറിനെ കണ്ടപ്പോള്‍ അദ്ദേഹം ഒരു നിര്‍ദേശം എനിക്കു തന്നു. ഒരു ആത്മിക പിതാവ് മകനോട് എന്നവണ്ണം എന്നോടായി “മാത്തുക്കുട്ടീ, എന്തുകൊണ്ട് മുളക്കുഴയും കുമ്പനാടും തമ്മില്‍ പിരിഞ്ഞു എന്നതിനെക്കുറിച്ച് ഇനിയും നമ്മള് ചര്‍ച്ച ചെയ്യേണ്ട. ഇനിയും അതിനെക്കുറിച്ച് ആരോപണങ്ങളും പ്രത്യാരോപണങ്ങളും വേണ്ട. പിരിഞ്ഞതിനെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും വിലയിരുത്തലുകളും ഇനിയും വേണ്ട. നാം ദൈവസ്നേഹത്തില്‍ ഒന്നായി തീരുന്നു. നമ്മള് എന്തുകൊണ്ട് യോജിക്കുന്നു. അത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിനുവേണ്ടി, ദൈവസഭയെ ദൈവം ഒരു ഉന്നതിയിലേക്ക് നടത്തുന്നു. അതുകൊണ്ട് സഭകള്‍ യോജിക്കുന്നു”.
അവിടെ കൂടിയിരുന്ന പാസ്റ്റര്‍മാരും വിശ്വാസികളും റവ.റ്റി.എല്‍.ലൗറിയുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ ഇരുവരും വിശുദ്ധചുംബനം ചെയ്തു. 2000 ജൂലൈ 2 നു ശേഷം നാളിതുവരെ ദൈവസഭ യോജിക്കുന്ന വിഷയത്തെക്കുറിച്ച് ഏറെ സംസാരിച്ചിട്ടുണ്ട്. ഞാനും അദ്ദേഹവുമായുള്ള വാക്ക് അനുസരിച്ച് യാതൊരു വിധ ചര്‍ച്ചയ്ക്കോ അഭിമുഖത്തിനോ പോയിട്ടില്ല. എന്നാല്‍ യോജിപ്പിന്റെ പുറകില്‍ ശക്തമായ ദൈവകൃപയാണ് അതല്ലേ ഇവിടെ നടന്നത്. അതിനെത്തുടര്‍ന്ന് പിഎവിസാർ യുഎസ്എയില്‍ നിന്നും മുളക്കുഴയ്ക്ക് മടങ്ങിപ്പോയി.
ആഗസ്റ്റ് 22 ന് മുളക്കുഴയില്‍ സ്റ്റേറ്റ് കൗണ്‍സില്‍ വിളിച്ചു. കുമ്പനാട് ബിലിവേഴ്സ് കൗണ്‍സിലും ഒന്നിച്ചു കൂടി. 2000 ഓഗസ്റ്റ് 23 ന് നെഗോസിയേഷന് ഉണ്ടായി. ഇതിനെത്തുടര്‍ന്ന് കോട്ടയത്ത് വച്ച് പാസ്റ്റര്‍ പിഎവി സാംസാറിന് ദൈവസഭ ഇരുവിഭാഗങ്ങളും ഒന്നായിചേർന്ന് യാത്രയയപ്പ് നല്കി. വേള്‍ഡ് മിഷന്‍സിന്റെ നിര്‍ദ്ദേശങ്ങള്‍ അപ്പാടെ പാസ്റ്റര്‍ സാംസാര്‍ നടപ്പില്‍ വരുത്തി. കുമ്പനാട് നിന്നിരുന്ന ശുശ്രൂഷകന്മാരെ ഒന്നായി പരീക്ഷ എഴുതിപ്പിച്ചു. അംഗീകാരപത്രം കൊടുത്തു. കുമ്പനാട് ക്രമീകരിച്ചിരുന്ന ഡിസ്ട്രിക്റ്റുകള് അതുപോലെ നിലനിര്‍ത്തി, ഡിസ്ട്രിക്ട് പാസ്റ്റര്‍മാരെ അതേ പദവിയില്‍ തന്നെ നിലനിര്‍ത്തി.
അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ട പരിഹരിച്ച വിധം മാതൃകയാക്കേണ്ടതും സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്.
(ലേഖകൻ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മുൻ അസിസ്റ്റന്റ് ഓവർസീയറാണ് )








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.