റവ. പിഎവി സാമിനെക്കുറിച്ച് ഡോ. സാക്ക് വർഗീസിൻ്റെ ഓർമക്കുറിപ്പ്

റവ. പിഎവി സാമിനെക്കുറിച്ച് ഡോ. സാക്ക് വർഗീസിൻ്റെ ഓർമക്കുറിപ്പ്

ഡോ. സാക്ക് വർഗീസ്

ഞാനും പാസ്റ്റർ പിഎവി സാമുമായി അനേകവർഷങ്ങൾ നീണ്ടുനിൽക്കുന്ന ആഴമേറിയൊരു ബന്ധമാണുള്ളത്. 1976 ൽ അദ്ദേഹത്തെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.

ആ വർഷം തന്നെ അദ്ദേഹത്തിന്റെ കൈക്കിഴിൽ സ്നാനം ഏൽക്കുവാനും, ഒരുമിച്ചു സിബാ ഗെയ്ഗി(Ciba-Geigy) എന്ന കമ്പനിയിൽ ജോലി ചെയ്യുവാനും സാധിച്ചു. ഞങ്ങളുടെ വിവാഹം ആശിർവദിച്ചതും ഈ ദൈവദാസനാണ്.

വർഷങ്ങൾക്കു ശേഷം കുഞ്ഞുങ്ങൾ സ്നാനപ്പെടാൻ തയ്യാറായപ്പോൾ അവരെ സ്നാനപ്പെടുത്തിയതും, എന്റെ മൂത്ത മകളുടെ വിവാഹം ആശിർവദിച്ചതും അദ്ദേഹം തന്നെയാണ്.

ലോകപരമായ ജോലിയിൽ മാത്രമല്ല കർത്താവിന്റെ വയൽപ്രദേശത്ത് ഒരുമിച്ച് പ്രവർത്തിക്കാൻ കർത്താവ് അവസരം നൽകി. ദൈവദാസന്റെ നേതൃത്വത്തിലാരംഭിച്ച ബെദേസ്ഥ ക്രൂസേഡിൽ ഞങ്ങൾക്ക് ഒരുമിച്ച് വചനം ശുശ്രൂഷിപ്പാൻ കർത്താവ് അവസരം തന്നു.

ലോകപരമായ ജോലികളിലും ആത്മീക ഗോളത്തിലും ഒരുപോലെ നേതൃത്വം കൊടുത്ത പ്രഗത്ഭനായ നേതാവ്, മികച്ച ആത്മീക ഉണർവ്വ് പ്രസംഗകൻ, സംഘാടകൻ തുടങ്ങി എല്ലാ മേഖലകളിലും ദൈവപുരുഷനായി വ്യക്തിമുദ്ര പതിപ്പിച്ച ഈ ദൈവദാസൻ ദൈവസഭയ്ക്ക് മാത്രമല്ല സമൂഹത്തിനും ഒരു അനുഗ്രഹമായിരുന്നു.

നിഷ്കളങ്ക സ്നേഹം, ആത്മാർഥമായ പ്രാർത്ഥന, പരിശുദ്ധാത്മ ശക്‌തിയുടെ വ്യാപാരം തന്റെ ജീവിതത്തിലും ശുശ്രുഷയിലും പ്രകടമായിരുന്നു.

ഒരു പ്രിയ പിതാവിനെപ്പോലെ എന്നെയും എന്റെ കുടുംബത്തെയും ദൈവമക്കളെയും സ്നേഹിച്ച ഈ ശ്രേഷ്ഠ ദൈവദാസന്റെ ദേഹവിയോഗത്തിൽ ഞങ്ങൾക്ക് അഗാധമായ ദുഃഖമുണ്ട്.

ഉയിർപ്പിന്റെ പൊൻപുലരിയിൽ വീണ്ടും കാണാമെന്നുള്ള പ്രത്യാശയോടെ എന്റെയും കുടുംബത്തിൻ്റെയും അമേരിക്കയിലെ ഒക്കലഹോമ ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി ഓഫ് ടുൾസയുടെയും അഗാധമായ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു. പ്രിയ അമ്മാമയെയും കുഞ്ഞുങ്ങളെയും സർവ്വകൃപാലുവായ ദൈവം ആശ്വസിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!