റവ. പിഎവി സാമിന്റെ വേർപാട് സഭയ്ക്ക് തീരാ നഷ്ടം: റവ. സി.സി തോമസ്

റവ. പിഎവി സാമിന്റെ വേർപാട് സഭയ്ക്ക് തീരാ നഷ്ടം: റവ. സി.സി തോമസ്

ര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്‌റ്റേറ്റ് മുന്‍ ഓവര്‍സിയറും മുന്‍ വെസ്റ്റ് ഏഷ്യന്‍ സൂപ്രണ്ടുമായിരുന്ന പാസ്റ്റര്‍ പിഎവി സാമിന്റെ നിര്യാണം ദൈവസഭക്ക് ഉളവാക്കിയത് ഒരു വലിയ നഷ്ടമാണ്. മലയാളി പെന്തക്കോസ്ത് സമൂഹത്തിന് അഭിമാനമായിരുന്നു പാസ്റ്റര്‍ പിഎവി സാംസാര്‍.

മലങ്കരയുടെ ഉണര്‍വ്വിന്റെ വക്താവായ പാസ്റ്റര്‍ എആര്‍ടി അതിശയിത്തിന്റെയും അന്നമ്മ അതിശയത്തിന്റെയും മകനായി ജനിച്ചു. പ്രസിദ്ധ മരുന്ന് കമ്പനിയായ സീബാ ഗെയ്ഗിയുടെ സൗത്ത് ഇന്‍ഡ്യന്‍ മാനേജരായി പൊതുജീവിതം ആരംഭിച്ച സാം സാര്‍ ജോലി രാജി വെച്ച് സുവിശേഷകനായി മാറുകയും, ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റില്‍ ഫീല്‍ഡ് സെക്രട്ടറി, ഇവാഞ്ചലിസം ഡയറക്ടര്‍, ഗവേണിംഗ് ബോഡി ചെയര്‍മാന്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.

1988 മുതല്‍ അദ്ദേഹം ഓവര്‍സിയറായിരുന്ന 12 വര്‍ഷം ദൈവസഭയുടെ മുഖച്ചായ മാറ്റിയെടുത്ത ഭരണാധികാരിയായിരുന്നു. നാനോന്മുഖ പ്രവര്‍ത്തനങ്ങളിലൂടെ ദൈവസഭയെ പുരോഗതിയിലേക്ക് നയിക്കുന്നതിന് നവീനമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് അത് നടപ്പിലാക്കാവാന്‍ സാറിന് കഴിഞ്ഞു.

ദൈവസഭയുടെ ചരിത്രത്തില്‍ ശോഭ പടര്‍ത്തി തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട ഭരണകാലത്തിന്റെ ഉപജ്ഞാതാവാണ് അദ്ദേഹം. തിരുവല്ല കണ്‍വന്‍ഷന്‍ സ്‌റ്റേഡിയം, ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ് തിയോളജിക്കല്‍ സെമിനാരി എന്നിവ അദ്ദേഹത്തിന്റെ കാലത്തെ എടുത്ത് പറയേണ്ട നേട്ടങ്ങളാണ്. സഭാ വളര്‍ച്ചയില്‍ ഗണ്യമായ പങ്കാണ് അദ്ദേഹം വഹിച്ചത്. ഭരണകാലത്ത് സുവിശേഷികരണത്തിനും ഉണര്‍വ്വിനും മുന്‍തൂക്കം നല്കിയിരുന്നു.

അദ്ദേഹം ആരംഭിച്ച ബെഥേസ്ദാ റിവൈവല്‍ ക്രൂസേഡ് കേരളത്തിന്റെ സുവിശേഷികരണത്തിന് വളരെ പ്രയോജനം ചെയ്യുകയുണ്ടായി. അതിന്റെ ഫലമായി അനേകം പുതിയ സഭകള്‍ അദ്ദേഹം ആരംഭിച്ചു. അധികാര വികേന്ദ്രികരണം നടത്തി ഒരോ ഡിപ്പാര്‍ട്ട്‌മെന്റുകളിലും യോഗ്യരായവരെ മുന്‍ നിരയിലേക്ക് കൊണ്ടു വന്നു. രണ്ടാം നിര നേതൃത്വത്തെ വാര്‍ത്തെടുത്തു. എന്നെയും ദൈവസഭയുടെ നേതൃത്വത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് ബാഹുമാന്യനായ സാം സാര്‍ ആയിരുന്നു.

ദൈവസഭയുടെ ഒട്ടനവധി വികസനത്തിന് മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. പ്രശ്‌നകലുക്ഷിതമായ സാഹചര്യത്തിലൂടെ സഭ പോയപ്പോഴും പതറാതെ അമരത്ത് നിന്ന് സഭയെ നയിച്ച സാം സാറിന്റെ വേര്‍പാട് സഭയ്ക്ക് ഒരു നഷ്ടമാണ്. അദ്ദേഹത്തിന്റെ ഭാര്യ ഏലിയാമ്മ ആന്റിയേയും, റോയി ശാമുവേലിനേയും, റെനി ശാമുവേലിനേയും കുടുംബത്തിലുള്ള എല്ലാവരേയും ദൈവം ആശ്വസിപ്പിക്കട്ടെ. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റിന്റെ എല്ലാവിധമായ ദുഖവും പ്രത്യാശയും അറിയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!