
വയനാട്ടിലെ ഗോത്ര പൈതൃക ഗ്രാമം ഇപ്പോൾ കേരളത്തിലാകെ ചർച്ചയായിരിക്കുന്നു.
എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കു സഞ്ചാരികൾ ഒഴുകി എത്തുന്നു.
ഒരു കാലത്തെ ഗോത്ര ജനതയുടെ മുഖമുദ്രയായിരുന്ന പുൽവീടുകൾ സഞ്ചാരികളുടെ മനം കവരും. തനത് ഗോത്ര വൈവിധ്യങ്ങൾ നിറഞ്ഞ പുല്ലുമേഞ്ഞ കുടിലുകൾ പുതു തലമുറയ്ക്ക് കൗതുകം ആകും . ഒരോ കുടിലിന്റെയും തിണ്ണയ്ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗോത്ര വിഭവങ്ങളുടെ തനത് ഭക്ഷണം ലഭ്യമാണ്. ഇവിടെ ഗോത്രവിഭവങ്ങൾ മാത്രം ലഭിക്കുന്ന ഭക്ഷണശാല തയ്യാറാക്കിയിട്ടുണ്ട്. ആദിവാസികൾ സ്വന്തകൈക്കൊണ്ട് നിർമ്മിച്ച ഉൽപന്നങ്ങൾ വിൽപ്പനയ്ക്ക് ഉണ്ട് .

വയനാട്ടിലെ പ്രവേശന കവാടത്തിന് ഏറെ സമീപത്താണ് എൻ ഉര് . സ്വകാര്യ വാഹനങ്ങൾ ഹൈവേയ്ക്ക് ഇരു വശത്തുമായി പാർക്ക് ചെയ്ത ശേഷം പ്രത്യേക വാഹനത്തിലാണ് എൻ ഊരിലേക്ക് പ്രവേശിക്കുന്നത്. കുന്നിൻ ചെരുവിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടുള്ള ജീപ്പ് യാത്രയും , സുഗന്ധഗിരി കുന്നിൻ മുകളിലെ കോടമഞ്ഞും, ചാറ്റൽ മഴയും, തണുപ്പും , കുളിർമ നിറഞ്ഞ അന്തരീക്ഷവും ഒരു പ്രത്യേക അനുഭൂതി സഞ്ചാരികൾക്ക് സമ്മാനിക്കും.

രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് എന്ന ഊരിലേക്കു പ്രവേശനം. 2 ആഴ്ച കൊണ്ട് മുപ്പതിനായിരത്തോളം പേർ എൻ ഊര് സന്ദർശിച്ചു.
റിപ്പോർട്ടർ : അനീഷ് ഐപ്പ്



























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.