പെന്തെക്കോസ്തു സഭകൾ ഒരു ന്യൂറ്റാണ്ട് പിന്നിടുമ്പോൾ ദൈവസഭയിലുണ്ടാകുന്ന പ്രശ്നങ്ങൾക്കും കേസ്സുകൾക്കും പരിഹാരം തേടി നേതൃത്വവും വിശ്വാസികളും കോടതി മുഖാന്തിരം വ്യവഹരിക്കുന്നത് വർദ്ധിച്ചു വരുന്നതു് ഖേദകരമാണ്.
വിശ്വാസികളുടെ ഇടയിൽ വ്യവഹാരമുണ്ടായാൽ അവിശ്വാസികളുടെ മുമ്പാകെയല്ലപ്പോകേണ്ടതെന്ന് വിശുദ്ധ പൗലോസ് അപ്പൊസ്തലൻ കൊരിന്ത്യയിലെ സഭയോട് ഉൽബോധിപ്പിക്കുന്നത് 1 കൊരി : 6-ാം അദ്ധ്യായത്തിൽ നാം കാണുന്നു: നാം അന്യായം സഹിക്കേണമെന്നും മറ്റുള്ളവരെ നിസ്സാര സംഗതികളിൽ വിധിക്കുവാൻ ശ്രമിക്കരുതെന്നും അപ്പൊസ്തലൻ ഓർമ്മിപ്പിക്കുന്നു.
സഭകൾ പ്രശ്നങ്ങൾ ഉണ്ടാക്കുക സ്വഭാവികമാണ്, എന്നാൽ ഈ പ്രശ്നങ്ങൾ നാം എങ്ങനെ പരിഹരിക്കുന്നുയെന്നതാണ് പ്രധാനം. ദൈവസഭയിലുള്ള നേതൃത്വങ്ങൾ തമ്മിലും നേതൃത്വവും വിശ്വാസികളും തമ്മിലും പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ സ്വാർത്ഥതയും എകാധിപത്യ മനോഭാവവും വെടിഞ്ഞ് ഓരോ സഭയും ഒരു സംഘടനയെന്ന നിലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭരണഘടന മാനിച്ചാൽ മിക്കവാറും പ്രശ്നങ്ങൾ അവസാനിപ്പിക്കാവുന്നതാണ്.
ഈ അടുത്ത കാലത്ത് ഭരണഘടന പാലിക്കേണമെന്ന് പറയുന്നതും കോടതിയിൽ പ്പോകുന്നതും വിശ്വാസികളാണെന്നുള്ള സത്യം നേതൃത്വങ്ങൾ മനസ്സിലാക്കേണ്ടതാണ്. അപ്പൊസ്തലനായ പൗലോസിന് യഹൂദ ന്യായാധിപ സംഘത്തിന്റെ മുമ്പിലും ദേശാധിപതിയായ ഫെലിക്സിന്റെ മുമ്പിലും ഫെസ്തൊസിന്റെ മുമ്പിലും അഗ്രിപ്പാ രാജാവിന്റെ മുമ്പിലും മറ്റും വിചാരണ നേരിടേണ്ടി വന്നിട്ടുണ്ട്.
ഒരിക്കൽ ഫെലിക്സിന്റെ മുമ്പിൽ വിചാരണയ്ക്കായി വന്നപ്പോൾ യഹൂദാ മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെർത്തുല്ലൊസ് എന്ന ഒരു വ്യവഹാരജ്ഞനോടും (വക്കിൽ, നിയമജ്ഞൻ) കൂടെ വന്നതായി കാണുന്നു. പൗലോസിനെതിരെയുള്ള കുറ്റ സംഗതികൾ , നിയമപരമായി അവതരിപ്പിക്കുന്നതിനാണ് തെർത്തുല്ലൊസ് എന്ന വക്കിലിനെ കൂട്ടുപിടിച്ചത്.
ഇന്നും ദൈവദാസൻമാർക്ക് അഡ്വ: തെർത്തുല്ലൊസ് മുമ്പാകെ നിൽക്കേണ്ടതായി വരുന്ന സാഹചര്യം ഉണ്ടാക്കുന്നത് മഹാപുരോഹിത മാനസിക അവസ്ഥയാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ കാണുമ്പോൾ വിശുദ്ധ പൗലോസിന്റെ വാക്കുകൾ ഓർമ്മ വരുന്നു, കാര്യം തീർക്കുവാൻ പ്രാപ്തിയുള്ള ജ്ഞാനികൾ ഇല്ലയോ ? ദൈവസഭ യഹൂദാ പൗരോഹിത്വത്തിൽ നിന്ന് ഒരു മടങ്ങിവരവിന്റെ കാലത്താണ് ജീവിക്കുന്നത്.

-പാസ്റ്റർ അഡ്വ. ജോൺസൺ
പളളിക്കുന്നേൽ




























































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.