വരയുടെ ലോകത്ത് വിസ്മയം തീര്‍ക്കുകയാണ് ഈ കൊച്ചുമിടുക്കി. ഇന്ദുലേഖ വരച്ച ചിത്രങ്ങളിലെല്ലാം ജീവന് തുടിച്ചു നില്ക്കുന്നതു പോലെ തോന്നും. അത്രമാത്രം ജീവസ്സുറ്റ പടങ്ങളാണ് ഇന്ദുലേഖ വരച്ചുകൂട്ടിയിരിക്കുന്നത്.

വെള്ളാരപ്പിള്ളി-തിരുവൈരാണിക്കുളം ചേലക്കുളത്ത് കളരിക്കല്‍ വീട്ടില്‍ സി.ജി. വേണുഗോപാല്‍-ശ്രീദേവി ദമ്പതികളുടെ സീമന്തപുത്രിയാണ് ഇന്ദുലേഖ. ചെറുപ്രായത്തില്‍ തന്നെ വരച്ചു തുടങ്ങി. പിതാവ് വേണുഗോപാലിന്റെ അകമഴിഞ്ഞ പ്രോത്സാഹനം കൊണ്ടാണ് ഈ പ്രതിഭ വരയുടെ ലോകത്ത് തിളങ്ങി നില്‍ക്കുന്നത്. വേണുവും നന്നായി ചിത്രം വരയ്ക്കും. ഫൈന്‍ ആര്‍ട്സ് ഡിപ്ലോമ കോഴ്സിന് ചേര്‍ന്നെങ്കിലും അദ്ദേഹത്തിന് അത് പൂര്‍ത്തിയാക്കാനായില്ല.

ആ കുറവ് പരിഹരിക്കാനുള്ള ശ്രമത്തിലാണ് മകള്‍ ഇന്ദുലേഖ. പ്ലസ് ടു കഴിഞ്ഞ ഈ കൊച്ചു കലാകാരി കാലടി സംസ്കൃത യൂണിവേഴ്സിറ്റിയില്‍ ഫൈന്‍ ആര്‍ട്സില്‍ ഡിഗ്രിക്ക് അഡ്മിഷന് കിട്ടുമെന്ന പ്രതീക്ഷയിലാണ്.
പെന്‍സില്‍ ഡ്രോയിംഗിലും കളര്‍ പെയിന്റിങ്ങിലുമാണ് ഇന്ദുലേഖയുടെ ഇപ്പോഴത്തെ താല്പര്യം. പെയിന്റിംഗിന്റെ വിവിധ മേഖലകളിലേക്ക് തിരിയണമെങ്കില്‍ വരയുടെ ശാസ്ത്രീയ പഠനം അനിവാര്യമാണ്. യൂണിവേഴ്സിറ്റി കോളേജ്തല പഠനം കൊണ്ടേ ചിത്രരചനയുടെ അടിസ്ഥാന അറിവ് ലഭ്യമാകൂ. അതു കഴിയുമ്പോഴാണ് വരയ്ക്ക് ശാസ്ത്രീയഭാവം കൈവരുക. ഇപ്പോള്‍ കണ്ടും കേട്ടും ഉള്ള അറിവും, പിന്നെ സ്വയം ആര്‍ജ്ജിച്ചെടുത്ത കഴിവുകളുമേ ഇന്ദുലേഖയ്ക്കുള്ളൂ.

ഈ കൊച്ചു കലാകാരി വരയുടെ ഉയര്‍ന്ന തലങ്ങളിലേക്ക് വളര്‍ന്നു വലുതാകട്ടെ എന്ന് ആശിക്കാം. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന പ്രിയംവദയാണ് ഇന്ദുലേഖയുടെ സഹോദരി.



































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.