ഡോ. കെ.റ്റി. ജലീലിന്റെ തലയില്‍ എന്ത് കമ്മ്യൂണിസമാണുള്ളത്?

ഡോ. കെ.റ്റി. ജലീലിന്റെ തലയില്‍ എന്ത് കമ്മ്യൂണിസമാണുള്ളത്?

ദ്യ തെരഞ്ഞെടുപ്പില്‍ മന്ത്രി ജലീല്‍ കുഞ്ഞാലിക്കുട്ടിയെ തോല്‍പ്പിച്ചു എന്ന ഒറ്റ കാരണത്താലാണ് പ്രശസ്തനാകുന്നത്.

ഇടതുപക്ഷത്തോടോ പ്രത്യേകിച്ച് സി.പി.എമ്മിനോടോ ഇദ്ദേഹത്തിന് യാതൊരു കൂറുമില്ല. തന്റെ കഴിവു കൊണ്ടാണ് എലഡിഎഫ് അധികാരത്തിലെത്തിയതെന്നാണ് കക്ഷിയുടെ നടത്തം കണ്ടാല്‍ തോന്നുക.

ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം പിന്തുണ കൊടുത്തതു കൊണ്ട് കുഞ്ഞാലിക്കുട്ടി തോറ്റു. അത്ര തന്നെ. മുന്‍ ലീഗുകാരനായ ഇദ്ദേഹം അവിടെ നിന്നിരുന്നെങ്കില്‍ ഒന്നും ആകുമായിരുന്നില്ല.

അദ്ധ്യാപകനായിരുന്ന ഡോ. കെ.റ്റി. ജലീലിന്റെ സംസാരത്തില്‍ ഒരു ഗാംഭീര്യമുണ്ട്. സുമുഖനുമാണ്. ഇടതുപക്ഷം ഇദ്ദേഹത്തെ ജയിപ്പിച്ച് മന്ത്രിയാക്കിയതു കൊണ്ട് സിപിഎമ്മിന് യാതൊരു ഗുണവുമുണ്ടായിട്ടില്ല എന്നതാണ് സത്യം. പിണറായി മുസ്ലീം സമുദായത്തിനു വേണ്ടി നടത്തിയിട്ടുള്ള ഇടപെടലുകള്‍ കൊണ്ട് പാര്‍ട്ടിക്ക് ആ സമുദായത്തിനിടയില്‍ നല്ല വേരോട്ടം ഉണ്ടായിട്ടുണ്ട്.

പിണറായിക്ക് ജലീലിന്റെ മേല്‍ വാത്സല്യവും താല്പര്യവും കൂടുതലുണ്ട് എന്നത് വ്യക്തമാണ്. അല്ലാതെ ജലീലിന്റെ കഴിവു കൊണ്ട് ലീഗിനകത്ത് തരിമ്പ് വിള്ളല്‍ വീഴ്ത്താനായിട്ടില്ല.
ജലീല്‍ ഒരു മുന്‍ ‘സിമി’ക്കാരനാണെന്ന് നാം തിരിച്ചറിയണം. ആ വിദ്യാര്‍ത്ഥി സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതിനു പിന്നില്‍ ആ സംഘടനയുടെ തീവ്രവാദ സ്വഭാവം ഒളിഞ്ഞിരിപ്പുണ്ട്.

ഇന്നും ജലീലിന്റെ ഉള്ളിന്റെ ഉള്ളില്‍ മതാഭിനിവേശം ഇത്തിരിയുണ്ട്. ഒരു മതേതര മനസ്സുള്ള ആളല്ല ജലീല്‍. ലീഗുകാര്‍ക്ക് ഒരു ശരാശരി മതേതര വീക്ഷണമുണ്ട്. അതൊന്നും ജലീലിന് ഉള്ളതായി തോന്നുന്നില്ല. അല്ലെങ്കില്‍ പിന്നെ എന്തിന് മതഗ്രന്ഥം രഹസ്യമായി ഇറക്കുമതി ചെയ്യാന്‍ കൂട്ടുനിന്നു? പ്രശ്‌നം ഗുരുതരമായപ്പോള്‍ അത് തിരിച്ചു കൊടുക്കാമെന്ന ജലീലിന്റെ സമ്മതത്തില്‍ ഒരു ഭീരുത്വത്തിന്റെ ലക്ഷണമുണ്ട്.

ഒരു മതേതരവാദിയാണെങ്കില്‍ എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ ഒരു മനസ്സ് ഉണ്ടാകണം. ജലീലിന്റെ തലയില്‍ കമ്മ്യൂണിസവും ഇല്ല, മതേതര സങ്കല്പവും ഇല്ല. ഉള്ളത് തീവ്രമായ മതബോധവും നേതാവാകാനുള്ള വ്യഗ്രതയും. ‘സിമി’ പോലുള്ള സംഘടനയില്‍ പ്രവര്‍ത്തിച്ചവര്‍ക്കോ പ്രവര്‍ത്തിക്കുന്നവര്‍ക്കോ ലീഗില്‍ ഇപ്പോള്‍ വലിയ പരിഗണനയും സ്ഥാനവും ഉള്ളതായി തോന്നുന്നില്ല.

ഇടതുപക്ഷത്തിന്റെ തോലണിഞ്ഞ് ഉള്ളില്‍ ചെന്നായുടെ വികാരവുമായി നടക്കുന്ന ഇദ്ദേഹത്തിന് എന്തു കമ്മ്യൂണിസ്റ്റ് ബന്ധം? ഒരു പുരോഗമന ചിന്താഗതിയും ഇദ്ദേഹത്തിന്റെ തലയില്‍ ഇല്ല. മതത്തിന്റെ മേലങ്കി ധരിച്ച സൂത്രശാലിയാണ് ജലീല്‍.

ഇന്നലെ എത്ര കള്ളം പറഞ്ഞു? ”ഇഡി യുടെ കത്ത് കിട്ടി, എന്നെ ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടുണ്ട് അതിന് ഞാന്‍ പോകുന്നു” എന്ന് പറഞ്ഞിരുന്നെങ്കില്‍ ഒറ്റ പ്രസ്താവന കൊണ്ട് അദ്ദേഹത്തിന്റെ മാറ്റ് വര്‍ദ്ധിക്കുമായിരുന്നു.

സര്‍ക്കാര്‍ കാറില്‍ വരുന്നു. പാതിക്കു വച്ച് മറ്റൊരു വ്യവസായിയുടെ കാറില്‍ കയറി ഇ.ഡി.യ്ക്കു മുമ്പില്‍ എത്തുന്നു. മടങ്ങുന്നത് വന്ന വണ്ടിയിലുമല്ല, സര്‍ക്കാര്‍ വണ്ടിയിലുമല്ല. എത്ര കൗശലക്കാരന്‍. ഒന്നാംതരം അഭ്യാസി. കമ്മ്യൂണിസ്റ്റ് അനുഭാവിയാണത്രേ.

ഇ.പി. ജയരാജന്റെ രൂപഭാവമൊക്കെ കണ്ടാല്‍ ഒരു ‘ഭീകരനാണെന്ന്’ തോന്നും. കൊമ്പന്‍മീശയും മുഖഭാവവും ഗൗരവവും ഒക്കെ അദ്ദേഹത്തെ അറിയാത്തവരുടെയിടയില്‍ ഒരു ‘ഭീകര’നാക്കിയിട്ടുണ്ട്.

കഴിഞ്ഞ അസംബ്ലി ഇലക്ഷൻക്കാലത്ത് ഈ ലേഖകന്‍ ഇരിട്ടി ഭാഗങ്ങളിലുള്ള ഒരു പ്രത്യേക ക്രിസ്ത്യന്‍ വിഭാഗത്തെ തേടി പോവുകയുണ്ടായി. ചില മീറ്റിങുകളും ഉണ്ടായിരുന്നു. ഇടതുപക്ഷത്തിന് അനുകൂലമായ ചില ക്യാമ്പെയ്‌നുകള്‍ ഞങ്ങള്‍ നടത്തി.

അതുകഴിഞ്ഞ് ഞങ്ങള്‍ മട്ടന്നൂരില്‍ എത്തി. ഇ.പി. യെക്കുറിച്ച് അവിടുത്തെ ജനസമൂഹം പറഞ്ഞതു കേട്ടപ്പോള്‍ ഞങ്ങള്‍ അതിശയിച്ചു പോയി. നല്ല ഹൃദയത്തിനുടമ. അനുകമ്പയുള്ള ആള്‍. അഹന്തയില്ല. ആരോടും ഇഴുകിച്ചേരുന്ന സ്വഭാവം. വന്‍ഭൂരിപക്ഷത്തിലായിരുന്നല്ലോ അദ്ദേഹത്തിന്റെ വിജയവും.

പിറവം ഉപതെരഞ്ഞെടുപ്പില്‍ രാജു ഏബ്രഹാമിനോടൊപ്പം പോയ എനിക്കും കിട്ടി ഇ.പി.യുടെ ഒരു ‘ഷേക്ഹാന്‍ഡ്’. അത് ഇന്നും ഓര്‍മ്മയിലുണ്ട്.

ഇ.പി. രാജി വച്ചതിന് കാരണമായ വിഷയം പോലെ അത്ര ലഘുവാണോ ജലീലിന്റേത്. ജലീല്‍ സിപിഎമ്മില്‍ അധികകാലം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണാം. മഞ്ഞളാംകുഴി അലി, അബ്ദുള്ളക്കുട്ടി എന്നിവരുടെ നിരയിലേക്ക് ജലീലും താമസിയാതെ എത്താന്‍ ഇടയുണ്ട്.

എന്നാല്‍ ഒരു കാര്യം പറയാതെ വയ്യ. വലിയ പുരോഗമനവാദികള്‍, യുക്തിവാദികള്‍, കറതീര്‍ന്ന കമ്മ്യൂണിസ്റ്റുകള്‍, മതേതരവാദികള്‍ എന്നിവരുടെ ഒരു വലിയ നിര മുസ്ലീം സമുദായത്തിനിടയില്‍ ഇന്ന് സജീവമാണ്.


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!