ഓണററി ഡോക്ടറേറ്റ് രാജ്യത്തിനായി സേവനം ചെയ്ത് പ്രശസ്തരായവരുടെ സംഭാവനകളെ മാനിച്ച് കൊടുക്കുന്ന ബഹുമാന പദവിയാണ്. കല, സാഹിത്യം, ശാസ്ത്രം, സാമൂഹ്യം, ഭാഷ, രാഷ്ട്രീയം എന്നിവയില്‍ അഗാധ പാണ്ഡിത്യമുള്ളവരെ യൂണിവേഴ്സിറ്റികള്‍ ഡോക്ടറേറ്റുകള്‍ നല്കി ആദരിച്ചിട്ടുണ്ട്.
സംഗീത സാമ്രാട്ടായ ഗാനഗന്ധര്വ്വന് യേശുദാസിന് ഡോക്ടറേറ്റ് കൊടുത്ത് ആദരിച്ചിട്ടുണ്ട്. (ഏത് യൂണിവേഴ്സിറ്റിയാണെന്ന് ഓര്‍മ്മയില്‍ ഇല്ല) പക്ഷേ അതുകൊണ്ട് അദ്ദേഹത്തിന് കോളേജില്‍ അദ്ധ്യാപകനാകാന്‍ പറ്റില്ല. അതിന് സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും എം.ഫിലും പി.എച്ച്.ഡി.യും ഒക്കെ നേടിയെങ്കിലേ പറ്റൂ.
കാലടി സംസ്കൃത യൂണിവേഴ്സിറ്റി മോഹന്‍ലാലിന് ഡോക്ടറേറ്റ് കൊടുത്തിട്ടുണ്ട്. മമ്മൂട്ടിക്ക് ഡോക്ടറേറ്റ് കൊടുത്തത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയാണ്. ലോകപ്രശസ്തനായ ‘മെട്രോമാന്’ ശ്രീധരന് ഒമ്പതിലധികം ഡോക്ടറേറ്റുകള്‍ ലോകത്തിലെ മികച്ച യൂണിവേഴ്സിറ്റികളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
പഠനം കൊണ്ട് നേടിയെടുത്ത പിഎച്ച്ഡിയാണോ നിങ്ങള്‍ക്കുള്ളത്, അതോ ഓണററി ആണോ? ഓണററി ഉണ്ടെങ്കില്‍ വച്ചോളൂ. പക്ഷെ അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യൂണിവേഴ്സിറ്റികള്‍ താങ്കളെ ബഹുമാനിച്ച് നല്കുന്നതാകണമെന്നു മാത്രം.
ബംഗാളിലെ സെനറ്റ് ഓഫ് സെറാംപൂരില്‍ പഠനം നടത്തി ബൈബിളില്‍ ഡോക്ടറേറ്റ് നേടിയാലും അതും വയ്ക്കാം. കാരണം, അത് ബംഗാള്‍ ഗവണ്മെന്റ് അംഗീകരിച്ച വൈദിക സ്ഥാപനമാണ്. അവിടെ പഠനം നടത്താന്‍ ഇപ്പോള്‍ അടിസ്ഥാനയോഗ്യത സെക്കുലര്‍ ബിരുദമാണ്. അവിടെ മാസ്റ്റേഴ്സ് കഴിഞ്ഞ് തിയോളജിയില്‍ ഡോക്ടറേറ്റ് എടുക്കുന്നതും കാഠിന്യമേറിയ പണിയാണ്.
സെക്കുലര്‍ ഡോക്ടറേറ്റിനോട് കിടപിടിക്കുന്നതാണ് സെറാംപൂരിന്റെ ഗവേഷണ ബിരുദം. ഇവിടെനിന്നും ഓണററി കിട്ടിയെങ്കില്‍ ‘ഡോ’ വച്ചോളൂ. അല്ലെങ്കില്‍ പിന്നെ എവിടുന്ന് കിട്ടിയതാണ് താങ്കളുടെ ഡോ? വിശദമായ മറുപടി പറയാന്‍ ‘ചുമ്മാ ഡോ’ വച്ച് നടക്കുന്നവര്‍ ബാധ്യസ്ഥരാണ്.
അല്ലെങ്കില്‍ അയര്‍ക്കുന്നം പി.കെ. ജോണ്സണ് പാസ്റ്റര്‍ തന്റെ ചുമ്മാ’ഡോ’ ഉപേക്ഷിക്കുന്നതായി മാധ്യമങ്ങള്‍ക്ക് കത്തുനല്‍കി ഉപേക്ഷിച്ചതുപോലെ ചെയ്യാം.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.