മീശപ്പുലിമല സഞ്ചാരികളുടെ സ്വപ്നഭൂമി

മീശപ്പുലിമല സഞ്ചാരികളുടെ സ്വപ്നഭൂമി

മൂന്നാർ: വിനോദ സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ് മീശപ്പുലിമല എന്ന വിനോദസഞ്ചാര കേന്ദ്രം. മുന്നാറിൽ നിന്നും 30 കിലോമീറ്റർ ദൂരവും ഏകദേശം കടൽപരപ്പിൽ നിന്നും 8000 അടി ഉയരത്തിൽ ആണ് മീശപ്പുലിമല സ്ഥിതി ചെയ്യുന്നത്.

ചില സിനിമകളിലും ഈ സ്ഥലം വളരെ ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട്. ഓഫ്‌ റോഡ് ഡ്രൈവ് ആണ് മീശപ്പുലിമലയിലേക്കുള്ള വഴി. കേരള ഫോറസ്ററ് ഡെവലപ്പ്മെന്റ് കോർപറേഷന്റെ മൂന്ന് താമസ സൗകര്യങ്ങൾ ഉണ്ട് അവിടെ. മീശപ്പുലിമല ബേസ് ക്യാമ്പ് വരെയാണ് വാഹനഗതാഗതം ഉള്ളത്.

അവിടെ നിന്നും മൂന്നര കിലോമീറ്റർ നടന്നു വേണം മീശപ്പുലിമലയിൽ എത്താൻ. KFDC യുടെ ടെന്റ് ക്യാമ്പിങ്, സ്കൈ കോട്ടജ്, റോഡോ മാൻഷൻ എന്നീ സൗകര്യങ്ങൾ താമസത്തിനായിട്ട് ഉണ്ട്. ഏകദേശം 2000 രൂപ മുതൽ 3000 രൂപ വരെ ഒരാൾക്ക് താമസ സൗകര്യത്തിന് വരുന്നുണ്ട്. ഡേ ട്രിപ്പ്‌ ആണെങ്കിൽ ഒരാൾക്ക് 1000രൂപയോളം വരും. ഇതോടൊപ്പം ഡിന്നറും ബ്രേക്ക്ഫാസ്റ്റും ലഭിക്കും. ഡേ ട്രിപ്പിനാണെങ്കിൽ ഉച്ചഭക്ഷണം ലഭിക്കും. ഗൈഡ് സൗകര്യം ഇതിൽ ഉൾപെടും.

ഡിപ്പാർട്മെന്റ് ഗൈഡ് ആയിരിക്കും കൂടെ ഉണ്ടാവുക. ജീപ്പു പോലെയുള്ള വാഹനങ്ങൾ ഉള്ളവർക്ക് പോകാൻ എളുപ്പമാകും. അല്ലെങ്കിൽ ജീപ്പ് വാടകക്ക് എടുക്കേണ്ടി വരും. ഓഫ്‌ റോഡ് ആയതു കൊണ്ടു യാത്ര കുറച്ചു ബുദ്ധിമുട്ടാണ്. ജീപ്പ് വാടകക്ക് എടുക്കുമ്പോൾ ഏകദേശം 3000 രൂപ വരും. രാത്രിയിൽ ക്യാമ്പ്‌ ഫയർ ഇടാൻ സൗകര്യം ഉണ്ട്. നാടൻ രീതിയിലുള്ള ഭക്ഷണം ലഭിക്കുന്നതാണ്.

മീശപ്പുലിമല ബേസ് ക്യാമ്പിൽ റൂം ബുക്ക്‌ ചെയ്യുന്നതിനുള്ള ഓൺലൈൻ ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നുണ്ട്. അതുപോലെ ഓഫ്‌ ലൈൻ ആയിട്ടും ബുക്ക്‌ ചെയ്യാം. ഇതിന്റെ ഫോൺ നമ്പർ കൂടി താഴെ ചേർത്തിട്ടുണ്ട്

Kerala Forest Development Corporation
Floriculture Center, Mattuppetty Road, Munnar
+91 04865 230332
+91 8289821408
munnar.kfdcecotourism.com


സാവൻ അമ്പാടിയിൽ
ജൂനിയർ സൂപ്രണ്ട്
കെ.റ്റി.ഡി.സി. മൂന്നാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!