ഉത്തരമേഖല സുവിശേഷയാത്ര 2024

ഉത്തരമേഖല സുവിശേഷയാത്ര 2024

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സിൽ ഇവാഞ്ചലിസം ഡിപ്പാട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2024 മെയ് 6 തിങ്കൾ മുതൽ 9 വ്യാഴം വരെ തൃശ്ശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ പരസ്യയോഗങ്ങളും മുറ്റത്തു കൺവൻഷനുകളും നടത്തി.

ഈ യാത്ര ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ജെ. ജോൺസന്റെ അധ്യക്ഷതയിൽ തൃശ്ശൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സി ജെ സാമൂവേൽ ഉത്ഘാടനം ചെയ്തു. സെക്രട്ടറി പാസ്റ്റർ ബിജു പി.എസ് സ്വാഗതവും ട്രഷറർ പാസ്റ്റർ അജി സ്റ്റീഫൻ നന്ദിയും പറഞ്ഞു. പ്രസ്ബിറ്റർമാരായ പാസ്റ്റർ പ്രകാശ് ജോൺ, പാസ്റ്റർ എഡ്വിൻ ജോസ്, പാസ്റ്റർ മാത്യു കൊരുത്, പാസ്റ്റർ ജോമോൻ M.V, പാസ്റ്റർ ഷിബു ഫിലിപ്പ്, പാസ്റ്റർ T.T. ജേക്കബ്ബ് തുടങ്ങിയവർ യാത്രയുടെ കോഡിനേറ്റർമാരായി പ്രവർത്തിച്ചു.

പാസ്റ്റർ ജി. ജോൺസൻ, പാസ്റ്റർ ഫിലിപ്പ് T, പാസ്റ്റർ പി ബേബി, പാസ്റ്റർ ഷിൻസ് P.T.എന്നിവർ സംഘടക സമിതി അംഗങ്ങൾ ആയി സേവനം അനുഷ്ഠിച്ചു. അസംബ്ലിസ് ഓഫ് ഗോഡ് സൗത്ത് ഇന്ത്യ ജനറൽ സെക്രട്ടറി പാസ്റ്റർ കെ. ജെ. മാത്യു യാത്രയിൽ ഉടനീളം പ്രഭാഷകൻ ആയിരുന്നു.

പകൽ പരസ്യയോഗങ്ങളും രാത്രിയിൽ മുറ്റത്ത് കൺവെൻഷൻ നടത്തപ്പെട്ടു.
40 വിദ്യാർഥികൾക്കുള്ള പഠന സഹായ വിതരണവും കട്ടപ്പന മുളകരമെടു സഭയിൽ വച്ചു കൊടുത്തു.

ഇതിന് സാമ്പത്തിക സഹായം നൽകിയത് ഇവാഞ്ചലിസം കോഡിനേറ്റർ കുറത്തി കാട് കാർമേൽ ഏ ജി സഭംഗ വുമായ സുവി.ഐസക് ജോർജ് ആണ്. പാസ്റ്റർമാരായ അജീഷ്, അനീഷ് ഉമ്മൻ, ബിജു തങ്കച്ചൻ, ജോൺസൺ മാമൻ, ഷിബു മണി, രാജീവ്‌ ജോൺ പൂഴനാട്, ബ്രദർ സിബു പാപ്പച്ചൻ എന്നിവർ ടീം പ്രസംഗകർ ആയിരുന്നു.

പാസ്റ്റർമാരായ ഷാജി സാമൂവേൽ, ദീപു പോൾ, വിനീത് എൻ.വി എന്നിവർ ഗാനശുശ്രുഷക്ക് നേതൃത്വം നൽകി. ആയിരത്തോളം ലഘുലേഖകളും, സുവിശേഷപ്രതികളും വിതരണം ചെയ്തു.