ഐപിസി ഡൽഹി സ്റ്റേറ്റ് ബോർഡുകളുടെ പ്രവർത്തനം പാസ്റ്റർ സാം ജോർജ് ഉദ്ഘാടനം ചെയ്തു

ഐപിസി ഡൽഹി സ്റ്റേറ്റ് ബോർഡുകളുടെ പ്രവർത്തനം പാസ്റ്റർ സാം ജോർജ് ഉദ്ഘാടനം ചെയ്തു

ഡൽഹി: ഐപിസി മയൂർവിഹാർ ഫേസ് 2 വിൽ വച്ച് നടന്ന മീറ്റിങ്ങിൽ വച്ച് ഐ.പി.സി ഡൽഹി സ്റ്റേറ്റിൻ്റെ പ്രവർത്തനം പാസ്റ്റർ സാം ജോർജ് ഉദ്ഘാടനം ചെയ്തു.

മുൻ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം തോമസ് ദൈവവചനത്തിൽ നിന്ന് സംസാരിച്ചു. 2024-2028 വർഷങ്ങളിലേക്കുള്ള സൺഡേ സ്കൂളിൻറെ കാര്യപരിപാടികളെ കുറിച്ച് സെക്രട്ടറി
തോമസ് ഗീവർഗീസു, പിവൈപിഎക്ക് വേണ്ടി സെക്രട്ടറി ബ്ലെസ്സൻ ടോം മാത്യു, സോദരി സമാജത്തിനു വേണ്ടി സെക്രട്ടറി ലീലാമ്മ ജോൺ, മിഷൻ ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ സി.ജി. വർഗീസും, ഇവാഞ്ചലസം ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ കെ.സുരേഷും, പ്രയർ ബോർഡിനു വേണ്ടി സെക്രട്ടറി പാസ്റ്റർ വർക്കി പി.വർഗീസും, വെൽഫെയർ ബോർഡിനു വേണ്ടി സെക്രട്ടറി ബ്രദർ വി.ഏം. പോളി, പബ്ലിക്കേഷൻ ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ സി. ജോണും, ലീഗൽ ആൻഡ് അഡ്വൈസറി ബോർഡിനു വേണ്ടി ചെയർമാൻ പാസ്റ്റർ ജെയിംസ് മാത്യുവും കാര്യപരിപാടികളെ കുറിച്ച് വിശദീകരിച്ചു.

വിവിധ ഡിസ്ട്രിക്റ്റുകളുടെ ചുമതല വഹിക്കുന്ന പാസ്റ്റര്‍മാരായ ടി.കെ. സാം, സോളമൻ ജോർജ്, കെ.ശമുവേൽക്കുട്ടി, മിഷൻ ഏരിയ കോഡിനേറ്റർ പാസ്റ്റർ ജോസഫ് ജോയ്, ജനറൽ കൗൺസിൽ മെമ്പർ ബ്രദർ ഇ.എം. ഷാജി, സ്റ്റേറ്റ് ട്രഷറർ എം.ജോൺസൺ, ജോയിൻ സെക്രട്ടറി ഷിബു കെ.ജോർജ്, അഡ്വക്കേറ്റ് സുകു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.