രാജസ്ഥാൻ ഖനിയിൽ തകർന്ന ലിഫ്റ്റിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി; ഗുരുതരമായി പരിക്കേറ്റവർ ആശുപത്രിയിൽ

രാജസ്ഥാൻ ഖനിയിൽ തകർന്ന ലിഫ്റ്റിൽ നിന്ന് 14 പേരെ രക്ഷപ്പെടുത്തി; ഗുരുതരമായി പരിക്കേറ്റവർ ആശുപത്രിയിൽ

ജയ്പൂർ : ചൊവ്വാഴ്ച രാത്രി രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൻ്റെ കോലിഹാൻ ഖനിയിൽ ലിഫ്റ്റ് തകർന്നതിനെ തുടർന്നാണ് അപകടം. കൊൽക്കത്ത വിജിലൻസ് ടീം അംഗങ്ങൾ ഉൾപ്പെടെ കുടുങ്ങിക്കിടന്ന 14 പേരെ രക്ഷപ്പെടുത്തി. എട്ട് പേരെ ഖനിയിൽ നിന്നും പുറത്തെടുത്തു. ബാക്കിയുള്ള 6 പേരെ ലിഫ്റ്റിൽ നിന്നാണ് രക്ഷപ്പെടുത്തിയത്.

കോലിഹാൻ ഖനിയിൽ 577 മീറ്റർ താഴ്ചയിൽ കുടുങ്ങിയവരെയാണ് രാത്രി രക്ഷാപ്രവർത്തനം നടത്തി പുറത്തെത്തിച്ചു.

രക്ഷപ്പെടുത്തിയ ശേഷം ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ജയ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഖനിയിൽ കുടുങ്ങിയ എല്ലാവരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി ജുൻജുനു സർക്കാർ ആശുപത്രിയിലെ ഡോ. പ്രവീൺ ശർമ്മ പറഞ്ഞു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ജയ്പൂരിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചിലർക്ക് കൈകൾക്കും ചിലർക്ക് കാലിനും പൊട്ടലുണ്ട്.എല്ലാവരും സുരക്ഷിതരാണ്, മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു, ബാക്കിയുള്ളവർ സുരക്ഷിതരാണെന്ന് ജുൻജുനു സർക്കാർ ആശുപത്രിയിലെ നഴ്‌സിംഗ് സ്റ്റാഫ് ശിശ്രാം പറഞ്ഞു.

കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം വിജിലൻസ് സംഘവും പരിശോധനയ്ക്കായി ഷാഫ്റ്റിൽ ഇറങ്ങിയപ്പോഴാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.

അവർ മുകളിലേക്ക് വരാൻ ഒരുങ്ങുമ്പോൾ ‘കൂട്ടിൻ്റെ’ കയറ് പൊട്ടിയതിനാൽ 14 ഓളം ഉദ്യോഗസ്ഥർ കുടുങ്ങിയതായി പോലീസ് പറഞ്ഞു.

ഒൻപത് ആംബുലൻസുകൾ പ്രവേശന കവാടത്തിലുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രി തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.