ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രാധാന കാലഘട്ടത്തിൽ; എസ്. സോമനാഥ്

ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെ സുപ്രാധാന കാലഘട്ടത്തിൽ; എസ്. സോമനാഥ്

കൊച്ചി : ഇന്ത്യൻ ബഹിരാകാശ വ്യവസായം വളർച്ചയുടെയും വികാസത്തിന്റെയും ഒരു സുപ്രധാന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഐ എസ് ആർ ഒ മേധാവി സോമനാഥ്.

രാജ്യത്ത്ബഹിരാകാശ വ്യവസായംഅടുത്ത അഞ്ചു മുതൽ പത്ത് വർഷത്തിനുള്ളിൽ രണ്ടു ബില്യൺ ഡോളറിൽ നിന്ന് 9 മുതൽ 10 ബില്യൺ ഡോളർ വ്യവസായമായി മാറും എന്നാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്നത്.രാജ്യത്തെ സ്വകാര്യമേഖലയ്ക്ക് മികച്ച അവസരമാണ് ഈ മാറ്റം നൽകുന്നതെന്നും സോമനാഥ് പറഞ്ഞു.

ഐഎസ്ആർഒ യുടെവിവിധ ദൗത്യങ്ങൾക്കായി വികസിപ്പിച്ച സാങ്കേതികവിദ്യയിൽ നിന്ന് 400 സ്വകാര്യ മേഖലാ കമ്പനികൾ പ്രയോജനം നേടിയിട്ടുണ്ട്.ഇന്ത്യ ഗവൺമെൻറ് ബഹിരാകാശ മേഖലയിലെ പുതിയ നയ സംരംഭങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ എസ് എഫ് ഒ ടെക്നോളജിസ് പോലുള്ള കമ്പനികൾ മികച്ച നിലയിൽ ആണെന്നും ഐഎസ്ആർഒ മേധാവി വ്യക്തമാക്കി.