നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ സഹായം പോലും ചെയ്തില്ലെന്ന് അഭിഭാഷകൻ

നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ സഹായം പോലും ചെയ്തില്ലെന്ന് അഭിഭാഷകൻ

തിരുവനന്തപുരം: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ സഹായം പോലും ചെയ്യുന്നില്ലെന്ന് നിമിഷ പ്രിയയുടെ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍. ഇന്ത്യന്‍ ഗവണ്‍മെന്റ് ബ്ലഡ് മണി അംഗീകരിക്കില്ല എന്നായിരുന്നു കേന്ദ്രം കോടതിയില്‍ ഉന്നയിച്ചത്. കേന്ദ്രം ഇത്തരത്തില്‍ സ്വീകരിച്ച സമീപനങ്ങള്‍ വിഷമമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

യാത്രാ അനുമതിക്ക് ആദ്യം കേന്ദ്രം എതിര്‍പ്പറിയിച്ചു, എന്നാല്‍ കേന്ദ്രം എംബസി മുഖേന കുടുംബവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്ന് കരുതി. ആവശ്യമായ പണം നല്‍കാമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ബ്ലഡ് മണി അംഗീകരിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രം കോടതിയില്‍ പറഞ്ഞത്. മറ്റു രാജ്യങ്ങള്‍ വിദേശത്തുള്ള സ്വന്തം പൗരന്മാരെ രക്ഷിക്കാന്‍ സാധ്യമായ ശ്രമങ്ങളെല്ലാം നടത്തുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശത്തെ പൗരന്മാരോട് സ്വീകരിക്കുന്ന നിലപാട് വിഷമമുണ്ടാക്കുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.