അവര്‍ അവനെ ക്രൂശിച്ചു

അവര്‍ അവനെ ക്രൂശിച്ചു

പാസ്റ്റര്‍ ബാബു തോമസ് ന്യൂയോര്‍ക്ക്

ന്താണ് ക്രൂശീകരണം? എക്‌സ്‌പോസിറ്റേഴ്സ് ബൈബിള്‍ കമന്ററിയില്‍ സി. ട്രുമാന്‍ ഡേവിസ്, എം.ഡി. ക്രൂശുമരണത്തിന്റെ ശാരീരിക പീഡനത്തെ വിശദീകരിക്കുന്നു.

നിലത്തു വച്ചിരിക്കുന്ന കുരിശിലേക്കു ക്ഷീണിതനായ മനുഷ്യനെ തോളുകള്‍ തടിയോടു ചേര്‍ന്ന് വരത്തക്കവണ്ണം മലര്‍ത്തി കിടത്തുന്നു. പടയാളികളില്‍ ഒരുവന്‍ ഒരു കൈ ക്രൂശിലേക്കു അമര്‍ത്തി വച്ച് ഒരു കൂര്‍ത്തു മൂര്‍ത്ത ചതുരാകൃതിയിലുള്ളതുമായ കാരിരുമ്പാണി കൈയുടെ റിസ്‌റ്റിലൂടെ ആഴത്തില്‍ തടിയിലേക്കു അടിച്ചു കയറ്റുന്നു. ഇരുകൈകളിലും തുങ്ങി കിടക്കേണ്ടതിനായി കൈകള്‍ അധികം വലിച്ചുനീട്ടാതെ അല്പം അയവിട്ടാണിത് ചെയുന്നത്. എന്നിടു കുരിശു ഉയര്‍ത്തി നാട്ടുന്നു.

തുടര്‍ന്ന്, ഇടത് കാല്‍ വലത് പാദത്തിന് നേരെ പിന്നിലേക്ക് അമര്‍ത്തി, രണ്ട് കാൽപാദങ്ങളും ഒന്ന് ഒന്നിന് മുകളില്‍ ചേര്‍ത്തുവച്ചു കാരിരുമ്പാണി കാൽപാദങ്ങളുടെ നേരെയുള്ള തടിയിലേക്കു അടിച്ചു കയറ്റുന്നു. ഇരുമുട്ടുകളും അലം വളഞ്ഞിരിക്കുവാന്‍ പടയാളി ശ്രദ്ധിക്കുന്നു. കുറ്റവാളി ഇപ്പോള്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നു!

കൈത്തണ്ടയിലെ കാരിരുമ്പാണികളില്‍ ഭാരം പകര്‍ന്നുകൊണ്ട് അയാള്‍ പതുക്കെ താഴേക്ക് താഴുമ്പോള്‍, വിരലുകളിലും കൈകളിലും അസഹ്യമായ, വേദന അനുഭവിക്കുന്നു. തലച്ചോറ് പൊട്ടിത്തെറിക്കുമ്പോലെ തീക്ഷ്മായ വേദന അനുദവപ്പെടുന്നതോടൊപ്പം കൈത്തണ്ടയിലെ ആണികള്‍ മീഡിയന്‍ ഞരമ്പുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു.

ക്രൂശിതന്‍ വേദനയുടെ ശമനത്തിനായി മുകളിലേക്കുയരുവാന്‍ ശ്രമിക്കുമ്പോള്‍ അവന്‍ തന്റെ പാദങ്ങളിലൂടെ ‘മുഴുവന്‍ ഭാരവും ആണികളില്‍ വയ്ക്കുന്നു. വീണ്ടും, കാലുകളുടെ അസ്ഥികള്‍ക്കിടയിലുള്ള ഞരമ്പിലൂടെ ആണി കയറ്റിയതിന്റ കഠിനമായ വേദന അയാള്‍ക്ക് അനുഭവപ്പെടുന്നു.

ക്രൂശിതന്റെ കൈകള്‍ തളരുന്നതോടൊപ്പം, മാംസ പേശികളില്‍ സങ്കോചം സംഭവിക്കുന്നു. പേശികളിലൂടെ കടന്നുപോകുന്ന ആഴത്തിലുള്ള, വിങ്ങലും, കഴപ്പും നിമിത്തം ശ്വാസോഛാസത്തിനു തടസ്സം നേരിടുന്നു.

ക്രൂശില്‍ തുങ്ങി കിടക്കുന്നയാളിന് ശ്വാസം എടുക്കുവാന്‍ കഴിയുമെങ്കിലും മുകളിലേക്ക് പൊങ്ങി ഉഛ്വസിക്കുവാന്‍ കഴിയാത്തതു നിമിത്തം അവന്‍ സ്വയം ഉയര്‍ത്താന്‍ പോരാടുന്നു. അവസാനമായി, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ശ്വാസകോശത്തിലും രക്തപ്രവാഹത്തിലും അടിഞ്ഞുകൂടുന്നു.

ഈ അതിരുകളില്ലാത്ത വേദനയുടെ മണിക്കൂറുകള്‍, പിരിമുറുക്കത്തിന്റെ സന്ധികള്‍ പൊട്ടുന്ന ചക്രങ്ങള്‍, പേശികളില്‍ സങ്കോചം, ശ്വാസംമുട്ടല്‍, പരുക്കന്‍ തടിയ്‌ക്കെതിരായി മുകളിലേക്കും താഴേക്കും നീങ്ങുമ്പോള്‍ അവന്റെ പുറംഭാഗം ഉരഞ്ഞു ഉരഞ്ഞു ടിഷ്യു കീറിയതിനാല്‍ വേദന ഉളവാകുന്നു.

അപ്പോള്‍ മറ്റൊരു വേദന ആരംഭിക്കുന്നു: പെരികാര്‍ഡിയം സാവധാനത്തില്‍ നീര്‍ നിറയുകയും ഹൃദയത്തെ ഞെരുക്കിയമര്‍ത്തുകയും ചെയ്യുന്നതുനിമിത്തം നെഞ്ചില്‍ ആഴത്തിലുള്ള വേദനയുണ്ടാകുന്നു. പേശികളിലെ ദ്രവങ്ങളുടെ നഷ്ടം ഇപ്പോള്‍ ഒരു നിര്‍ണായക തലത്തിലെത്തി യതിനാല്‍. ഞെരുക്കപ്പെട്ട ഹൃദയം സാന്ദ്രമായതും കട്ടിയുള്ളതും മന്ദവുമായ രക്തം സിരകളിലേക്കു പമ്പ് ചെയ്യാന്‍ പാടുപെടുകയാണ്. അപ്പോള്‍ത്തന്നെ, പീഡിപ്പിക്കപ്പെട്ട ശ്വാസകോശങ്ങള്‍ അൽപം പ്രാണവായുവിനായി തീവ്രശ്രമം നടത്തുന്നു.

ഇത്തരുണത്തില്‍ ക്രൂശിതന്റെ സിരകളിലൂടെ മരണത്തിന്റെ തണുപ്പ് ഇഴയുന്നത് അയാള്‍ക്ക് അനുഭവപ്പെടുന്നു. ഒടുവില്‍, തന്റെ ശരീരം മരണാവസ്ഥയിലേക്കു മാറുന്നു. ഇത്രയും കാര്യങ്ങളാണ് രത്നചുരുക്കമായി
ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതു, ”അവര്‍ അവനെ ക്രൂശിച്ചു’ (മര്‍ക്കോസ് 15:24.

ഭയാനകമായ നരകത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള അറിവ് പ്രാപിക്കാത്ത ആര്‍ക്കും, കുരിശില്‍ യേശു നമുക്കുവേണ്ടി അനുഭവിച്ച വേദനയുടെ ആഴം മനസ്സിലാക്കുവാന്‍ കഴിയുകയില്ല എന്നാണ് ടിം കെല്ലര്‍ എന്ന പ്രശസ്ത എഴുത്തുകാരന്‍ പറയുന്നത്. വളരെ അതിദാരുണമായ രീതിയിലാണ് യേശുവിന്റെ ശരീരം തകര്‍ക്കപ്പെട്ടത്.

ദൈവം തന്നെ കൈവിട്ടതെന്തു എന്ന് നിലവിളിക്കുമ്പോള്‍ താന്‍ നരകയാതന അനുഭവിക്കുകയായിരുന്നു. നമ്മുടെ ഒരു സുഹൃത്ത് നമ്മെ അപലപിക്കുകയും നിരസിക്കുകയും ചെയ്യാല്‍, നാം അനുഭവിക്കുന്ന മാനസിക വേദന എന്തെന്ന് n ഗ്രഹിക്കാമല്ലോ?

നാം ഏറ്റവും സ്‌നേഹിയ്ക്കുന്നയാള്‍ ഇനി എനിക്ക് തന്നെ കാണാനാകില്ല എന്ന് പറഞ്ഞു പിരിയുമ്പോളുണ്ടാകുന്ന വേദനയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? ദൈര്‍ഘ്യമേറിയതും ആഴമേറിയതും കൂടുതല്‍ അടുപ്പമുള്ളതുമായ ബന്ധത്തില്‍നിന്നു ഏതൊരു വേര്‍പിരിയലും കൂടുതല്‍ വേദനാജനകമാണ്. എന്നാല്‍ പിതാവുമായുള്ള പുത്രന്റെ ബന്ധം ഏറ്റവും അടുപ്പമുള്ളതും ആവേശഭരിതവുമായ മനുഷ്യബന്ധത്തേക്കാൾ അനന്തമായി വലുതായിരുന്നു.

യേശു ദൈവത്തില്‍ നിന്ന് ഛേദിക്കപ്പെട്ടപ്പോള്‍, അവന്‍ എല്ലാ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറം ആഴമേറിയ കുഴിയിലേക്കും ഏറ്റവും ശക്തമായ ക്രോധാഗ്‌നിയിലേക്കും പോയി. അവന്‍ നമുക്ക് വേണ്ടിയായിരുന്നു മരണം സ്വമേധയാ ഏറ്റുവാങ്ങിയത്. ഈ സ്‌നേഹം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?