കർണാടകയിൽ ബി.ജെ.പി ഇടത് നേതാക്കൾ ഒരുമിച്ച് വോട്ട് പിടുത്തം ; പോസ്റ്ററിൽ കേരളത്തിൽ നിന്നുള്ള എൽഡിഎഫ് -ബി.ജെ.പി നേതാക്കൾ ഒരുമിച്ച്

കർണാടകയിൽ ബി.ജെ.പി ഇടത് നേതാക്കൾ ഒരുമിച്ച് വോട്ട് പിടുത്തം ; പോസ്റ്ററിൽ കേരളത്തിൽ നിന്നുള്ള എൽഡിഎഫ് -ബി.ജെ.പി നേതാക്കൾ ഒരുമിച്ച്

ബംഗ്ളൂരു : കർണാടകയിലെ ബിജെപി സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ കേരളത്തിൽ നിന്നുള്ള എൽഡിഎഫ് മന്ത്രിയുടേയും , മന്ത്രിയുടെ പാർട്ടി നേതാവിന്റെയും ഫോട്ടോകൾ ഒരുമിച്ച്

കേരളത്തിലെ എൽഡിഎഫ് മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണക്കുട്ടിയുടേയും ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ മാത്യു തോമസിന്റെയും ചിത്രങ്ങളാണ് കർണാടകയിൽ ബിജെപി ഇറക്കിയിരിക്കുന്ന തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ ഇടംപിടിച്ചിരിക്കുന്ന കേരള നേതാക്കൾ.

ബാംഗ്ളൂരു റൂറൽ സ്ഥാനാർത്ഥിയും ദേവഗൗഡയുടെ മകനുമായ ഡോ. മഞ്ജുനാഥിൻ്റെ പോസ്റ്ററാണ് ഇത്തരത്തിൽ ഇറങ്ങിയിരിക്കുന്നത്.

ദേശീയതലത്തിൽ എൻഡിഎ സഖ്യത്തുള്ളതാണ് ജെഡിഎസ്. എന്നാൽ കേരളത്തിൽ ആകട്ടെ എൽഡിഎഫ് സഖ്യത്തിൽ ആണ് ഈ കക്ഷി ഉള്ളത്.

2023-ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ നേതൃത്വത്തിൻെറ തീരുമാനത്തെ തള്ളിപ്പറഞ്ഞ് ജെഡിഎസ് കേരള ഘടകം എൽഡിഎഫിനോടൊപ്പം നിൽക്കുകയായിരുന്നു.

പോസ്റ്ററിൽ മുഖ്യ സ്ഥാനീയരായി പ്രധാനമന്ത്രി നരേന്ദ്രമോദിയും എച്ച് ഡി ദേവഗൗഡയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത് എൽ.ഡി.എഫ് -ബി.ജെ പി അഡ്ജസ്റ്റ് മെൻ്റാണോ? അതോ സി.പി.എമ്മി ൻ്റെ ഗതികേടാണോ ?