മലയാറ്റൂരിൽ തീർത്ഥാടനത്തിന് എത്തിയ മൂന്ന് പേർ മുങ്ങിമരിച്ചു

മലയാറ്റൂരിൽ തീർത്ഥാടനത്തിന് എത്തിയ മൂന്ന് പേർ മുങ്ങിമരിച്ചു

മലയാറ്റൂർ : തീർത്ഥാടനത്തിനെത്തിയ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ചു.

രാവിലെ തീർത്ഥാടത്തിനെത്തിയ വൈപ്പിൻ സ്വദേശി സനോജും , ഉച്ചയോടെ
ഊട്ടി സ്വദേശികളായ മണികണ്ഠൻ, റൊണാൾഡ് എന്നിവരുമാണ് മരിച്ചത്.

ഇല്ലിത്തോട് ഭാഗത്ത് പുഴയിൽ സനോജ്[19] കൂട്ടുകാരത്ത് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമാകുകയായിരുന്നു.

മലയാറ്റൂർ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു തമിഴ്നാട്ടിൽ നിന്നുള്ള 5 പേരടങ്ങുന്ന തീർത്ഥാടക സംഘം. ഇവരിൽ രണ്ട് പേർ പുഴയിൽ മുങ്ങിപ്പോകുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഇല്ലിത്തോടിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് രണ്ടാമത്തെ അപകടം ഉണ്ടായത്.

വളരെ അപകടം നിറഞ്ഞ പുഴയാണിതെന്ന് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സനോജിൻെറ മൃതശരീരം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.