കിഡ്നികൾ പ്രവർത്തനരഹിതം; ലിവറും ഗുരുതരാവസ്ഥയിൽ; എല്ലുകൾ പൊടിയുന്നു; ദൈവമക്കളുടെ സഹായം അനിവാര്യം

കിഡ്നികൾ പ്രവർത്തനരഹിതം; ലിവറും ഗുരുതരാവസ്ഥയിൽ; എല്ലുകൾ പൊടിയുന്നു; ദൈവമക്കളുടെ സഹായം അനിവാര്യം

കെ.എന്‍.റസ്സല്‍,
(ചീഫ് എഡിറ്റര്‍)

പാസ്റ്റർ സുനിൽ ചെറിയാൻ. മല്ലപ്പള്ളി സ്വദേശിയായ മരുതിക്കുന്നേൽ കുടുബാംഗം. 58 വയസ്. 30 വർഷത്തോളം വടക്കേ ഇന്ത്യയിൽ മിഷനറി. ജീവിതത്തിൽ ഒരു ഭൗതിക നന്മകളും സ്വായത്തമാക്കാത്ത നിസ്വാർത്ഥ സേവകൻ.

ഇന്ന് ഗുരുതരമായ രോഗാവസ്ഥയിൽ ബിലീവേഴ്സ് ഹോസ്പിറ്റലിൽ വേദന സഹിച്ച് കഴിയുന്നു. ലിവർ സിറോസിസ് ബാധിച്ചതോടെ ശരീരത്തിൻ്റെ പ്രവർത്തനം താളം തെറ്റി. വൃക്കകൾ പ്രവർത്തിക്കുന്നത് ഭാഗികമായി. ഇതിനിടയിൽ എല്ലുകൾ പൊടിഞ്ഞു തുടങ്ങിയതോടെ എഴുന്നേറ്റിരിക്കാനോ നിൽക്കാനോ ആവുന്നില്ല.

വിലകൂടിയ മരുന്നുകൾ വാങ്ങി ഉപയോഗിക്കാനാവാതെ വിഷമിക്കുകയാണ് ഈ കുടുംബം. വടക്കേ ഇന്ത്യയിലെ പ്രവർത്തന കാലഘട്ടത്തിൽ നാട്ടിൽ ഒരു സെൻ്റ് സ്ഥലം പോലും വാങ്ങാനായില്ല. അതുകൊണ്ട് സ്വന്തമായി വീടുമില്ല.

മല്ലപ്പള്ളി തുരുത്തിക്കാട്ടിലാണ് താമസം. വാടകകെട്ടിടത്തിൽ ഭാര്യ ഷേർളിയും പഠനത്തിലായിരിക്കുന്ന കുട്ടികളുമായി താമസിക്കുന്നു. തുരുത്തിക്കാട് ഐ.പി സി അംഗമാണ് ഈ കുടുംബം. നല്ല ചികിത്സ കിട്ടിയാൽ പാസ്റ്റർ സുനിൽ സൗഖ്യത്തോടെ തിരിച്ചുവരുമെന്ന് കുടുംബാംഗങ്ങളും സ്നേഹിതരും വിശ്വസിക്കുന്നു.

ദൈവമക്കൾ കഴിയുന്നത്ര സഹായം നൽകി ഈ കുടുംബത്തെ കരുതണമെന്ന് അഭ്യർത്ഥിക്കുന്നു.

SHERLY SUNIL
A/c. No. 16620100005286
IFSC: FDRL0001443
FEDERAL BANK, MALLAPALLY WEST
Contact Ph: +917907452429