അമേരിക്കയില്‍ പാസ്റ്റര്‍ ജോയല്‍ ഓസ്റ്റീന്‍സ് ലേക്ക്‌വുഡ് ചര്‍ച്ചില്‍ വെടിവയ്പ്പ്: രണ്ടുപേര്‍ക്ക് പരിക്ക്; ആക്രമിയായ യുവതിയെ പോലീസ് വെടിവച്ച് കൊന്നു

അമേരിക്കയില്‍ പാസ്റ്റര്‍ ജോയല്‍ ഓസ്റ്റീന്‍സ് ലേക്ക്‌വുഡ് ചര്‍ച്ചില്‍ വെടിവയ്പ്പ്: രണ്ടുപേര്‍ക്ക് പരിക്ക്; ആക്രമിയായ യുവതിയെ പോലീസ് വെടിവച്ച് കൊന്നു

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്‌സാസിലെ ഹൂസ്റ്റണില്‍ വെടിവയ്പ്പ്. പാസ്റ്റർ ജോയല്‍ ഓസ്റ്റീന്‍സ് ലേക്ക്‌വുഡ് നോണ്‍ ഡിനോമിനേഷന്‍ മെഗാ ചർച്ചില്‍ ഒരു യുവതി നടത്തിയ വെടിവയ്പ്പില്‍ അഞ്ച് വയസുകാരൻ ഉള്‍പ്പടെ രണ്ടുപേർക്ക് പരിക്ക്.

ഉച്ചയ്ക്ക് 2:00 ന് മുമ്പ്‌ ഒരു കുട്ടിയുമായി ക്രിസ്ത്യൻ പള്ളിയില്‍ പ്രവേശിച്ച സ്ത്രീയുടെ കൈവശം തോക്കുമുണ്ടായിരുന്നുവെന്ന് ഹൂസ്റ്റണ്‍ പോലീസ് മേധാവി ട്രോയ് ഫിന്നർ പത്രസമ്മേളനത്തില്‍ പറഞ്ഞു.

16,800 പേർക്ക് ഇരിക്കാൻ സാധിക്കുന്ന വേദിയിലെത്തിയ യുവതി വെടിയുതിർത്തപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ വെടിവച്ചിട്ടു. വെടിവയ്പ്പില്‍ ഗുരുതര പരിക്കേറ്റ അഞ്ച് വയസുകാരൻ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരാളുട കാലിലാണ് വെടിയേറ്റത്.