കട്ടപ്പന ഇ.എസ്.ഐ ഹോസ്പിറ്റൽ-100 ബെഡ് ഹോസ്പിറ്റലിന് കോർപ്പറേഷൻ്റെ അന്തിമാനുമതിയായിയെന്ന് ഡീൻ കുര്യാക്കോസ് എം.പി

കട്ടപ്പന ഇ.എസ്.ഐ ഹോസ്പിറ്റൽ-100 ബെഡ് ഹോസ്പിറ്റലിന് കോർപ്പറേഷൻ്റെ അന്തിമാനുമതിയായിയെന്ന് ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കിയിലെ കട്ടപ്പനയിൽ ഇഎസ്ഐ ആശുപത്രിയുടെ നിർമ്മാണത്തിന് കട്ടപ്പന മുനിസിപ്പാലിറ്റി വിട്ടുനൽകിയ 4.6 ഏക്കർ ഭൂമിയുടെ ഏറ്റെടുക്കൽ നടപടി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്തർ യാദവിൻറെ അധ്യക്ഷതയിൽ നടന്ന 193-മത് ഇഎസ്ഐ കോർപ്പറേഷൻ മീറ്റിംഗിൽ അംഗീകരിച്ചതായി ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.

മീറ്റിങ്ങിൽ 100 ബെഡ് ഹോസ്പിറ്റലിനുള്ള അന്തിമാനുമതിയും ലഭിച്ചു. ഇനി ഹോസ്പിറ്റലിൻ്റെ ഡി.പി.ആർ. തയ്യാറാക്കിയതിന് ശേഷം നിർമാണ ഏജൻസിക്ക് പ്രവൃത്തി നൽകുമെന്നും തുടർന്ന് 1 വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നും എം.പി. അറിയിച്ചു.

ഇടുക്കി ജില്ലയിൽ ഇഎസ്ഐ തൊഴിലാളികളുടെയും ആശ്രിതരുടെയും എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതിൻ്റെഅടിസ്ഥാനത്തിൽ എം.പി.യുടെ പ്രത്യേക ആവശ്യപ്രകാരം ജില്ലയിൽ ഇ.എസ്.ഐ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ‘നിർമാൻ സേ ശക്തി’പദ്ധതി പ്രകാരമാണ് കട്ടപ്പനയിൽ പുതിയ ഹോസ്പിറ്റൽ അനുവദിച്ചിരിക്കുന്നതെന്നും എം.പി അറിയിച്ചു.