മലയാളികളില്ലാത്ത നാട് ഉത്തര കൊറിയ!

മലയാളികളില്ലാത്ത നാട് ഉത്തര കൊറിയ!

മലയാളികളില്ലാത്ത രാജ്യം ഈ ഭൂമുഖത്ത് ഉണ്ടാവില്ല എന്നാണ് വയ്പ്. ലോകത്തെ 195 രാജ്യങ്ങളിൽ 194-ലും മലയാളികൾ വസിക്കുന്നു എന്നാണ് കണക്കുകളിൽ കാണുന്നത്.

മരുഭൂമികൾ മുതൽ മഞ്ഞിൽ പുതഞ്ഞുകിടക്കുന്ന ധൃവ പ്രദേശങ്ങളിൽ വരെ മലയാളി സാന്നിദ്ധ്യം ഉണ്ട്. എന്നാൽ പ്രജകൾക്ക് ചിരിക്കാൻ അനുവാദമില്ലാത്ത ഒരു രാജ്യം ഈ ഭൂമിയിൽ ഉണ്ട് .

ഉത്തര കൊറിയ. ഈ രാജ്യത്ത് മലയാളികൾ ആരും വസിക്കുന്നില്ല എന്നാണറിയുന്നത്. ലോകത്തെ ചെലവേറിയ വിനോദ സഞ്ചാരദ്വീപായ ടർക്ക്സ് ആന്റ് കൈക്കോസിൽ പോലും മലയാളി ഉണ്ട്. അവിടത്തെ പ്രധാനപ്പെട്ട ഒരു ഹോട്ടലിൽ ഒരു മലയാളി ഉണ്ട്. തിരുവനന്തപുരം സ്വദേശിയായ ശ്രീജിത്താണ് ഈ ഹോട്ടലിലെ മാനേജർ .

ഉത്തര കൊറിയയിൽ മലയാളികൾ ഇല്ലെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത് നോർക്കയും പ്രവാസികാര്യ മന്ത്രാലയവുമാണ്. യു എന്നിന്റെ പട്ടികയിലെ അനൗദ്യോഗിക രാജ്യമായ വത്തിക്കാനിൽ 177 മലയാളികളുണ്ട്. കത്തിത്തീർന്നു കൊണ്ടിരിക്കുന്ന പാല സ്റ്റീനിലും മലയാളികളുണ്ട്. പാക്കിസ്ഥാനിലുമുണ്ട് മലയാളികൾ .

കർശന നിയമങ്ങളുള്ള ഉത്തര കൊറിയയിൽ മലയാളികൾ പോയി വരാറുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചില സംഘടനാ പ്രവർത്തകർ ഉത്തര കൊറിയ സന്ദർശിച്ചിട്ടുണ്ട്. അവിടെ സ്ഥിര താമസമാക്കണമെങ്കിൽ ഇത്തിരി ബുദ്ധിമുട്ടാണ്. കുടിയേറ്റ സർവ്വേ പ്രകാരം 35 ലക്ഷം കേരളീയരാണ് മലയാളികളായിട്ടുള്ളത്.

എന്നാൽ ഈ കണക്കിനെക്കാൾ വളരെ കൂടുതൽ മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ട് ഉണ്ടെന്നാണ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആന്റ് ഡവലപ്‌മെന്റ് അധികൃതർ പറയുന്നത്.