പുതുവർഷം; വിജയവർഷം ആക്കുക

പുതുവർഷം; വിജയവർഷം ആക്കുക

വീണ്ടും നമുക്കൊരു പുതുവർഷ പിറവി കൂടി ആയി. 2023 യുദ്ധത്തിന്റെയും പോർവിളികളുടെയും വർഷമായിരുന്നു. അക്രമരാഷ്ട്രീയം കൊണ്ട് തമ്മിലടിച്ചു ഒരു നവ കേരളത്തിനായി. കേരള ഭാവിയുടെ നട്ടെല്ലാകുന്ന യുവാക്കൾ തമ്മിൽ, നടുറോഡിൽ കിടന്ന് തല തല്ലി തകർത്തു. അതും ഭരണാധികാരികളുടെ കണ്മുമ്പിൽ.
തട്ടികൊണ്ടുപോകൽ, ഒളിച്ചോട്ടം, ബലാൽസംഗം, കൊലപാതകം, പലവിധ ശാരീരിക പീഢനം, ആത്മഹത്യകൾ, മതവിദ്വേഷ പ്രസംഗം തുടങ്ങി എന്തല്ലാം സംഭവങ്ങൾ 2023 ൽ നാം കണ്ടു.

എന്തു നടന്നാലും മനുഷ്യർ ഒരിക്കലും ആർക്കും കീഴടങ്ങുകയില്ല. മനുഷ്യർ സ്വസ്‌നേഹികളും, വമ്പുപറയുന്നവരും, മാതാപിതാക്കളെ അനുസരിക്കാത്തവരും ആയി മാറുകയാണ്. ഓരോ വർഷവും ലഹരി വസ്തുക്കളുടെ അതിപ്രസരം മൂലം ജയിലിൽ അടക്കപ്പെടുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുന്നു. ഇതിന്റെ ഉപയോഗം മൂലം മാനസിക നില തെറ്റി ജീവിതം താറുമാറായവരുടെ എണ്ണവും ചെറുതല്ല.
2024 ജയിക്കുന്ന വർഷമായി മാറണം. അതിനാണ് ഈ പുതുവത്സരം ദൈവം തന്നത്. വലിയവനാണ് ദൈവം. ആ ശുഭാപ്തി വിശ്വാസത്തിലേക്ക് വരുമ്പോൾ എല്ലാത്തിനെയും അതിജീവിക്കുവാൻ നമുക്ക് സാധിക്കും.

ഏത് പ്രതിസന്ധിയിലും പ്രത്യാശ ഉളവാകണം മനസ്സിൽ . 2024 ശുഭ വർഷമായി മാറട്ടെ. ഈ വർഷം നിങ്ങൾ ജയിക്കുന്നവരാകും എന്ന് ഉറച്ചു വിശ്വസിക്കുക. പുതു വർഷത്തിൽ എന്തൊക്കെ നമ്മെ കാത്തിരിക്കുന്നു എന്നറിയില്ല. കൂടെ നിന്നവർ

സങ്കടപ്പെടുത്തിക്കാണുംപ്രോത്സാഹിപ്പിച്ചവർ നിരുത്സാഹിപ്പിച്ചു കാണും, സുഹൃത്തുക്കൾ ഒഴിഞ്ഞുപോയിക്കാണും അതൊക്കെ സ്വാഭാവികം. അതിൽ നിന്നും വിജയത്തിലേക്കുള്ള ഉയിർത്തെഴുന്നേൽപ്പാകണം ഈ പുതുവത്സരം.

വെളിച്ചം വരുമ്പോൾ ഇരുട്ട് മാറുന്നു. അതുപോലെ സ്നേഹം പരത്തുമ്പോൾ ശത്രുത മാറിപ്പോകും . ഈ വർഷം വിദ്വേഷം, പക എന്നിവകൊണ്ട് തമ്മിൽ തമ്മിൽ കലുഷിതമാകാതെ ദൈവീക നീതിയ്ക്കും സമാധാനത്തിനും ഇടം കൊടുക്കുക. ഓരോ നിമിഷം കഴിയും തോറും നാം അവസാനത്തോട് അടുക്കുന്നു എന്നോർക്കുക. അതുകൊണ്ട് 2024 ൽ നന്മ മാത്രം ചെയ്യുക. സമാധാനവും സന്തോഷവും നിറഞ്ഞ പുതുവത്സരം നേരുന്നു.