ക്രൈസ്തവചിന്തയുടെ വായനക്കാർക്ക് പുതുവൽസരാശംസകൾ

ക്രൈസ്തവചിന്തയുടെ വായനക്കാർക്ക് പുതുവൽസരാശംസകൾ

2024 – പുതുവർഷത്തിലേക്ക് നാം ചുവടു വെച്ച് കഴിഞ്ഞു. ക്രൈസ്തവചിന്തയുടെ എല്ലാ വായനക്കാർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

ഇന്നലകളുടെ തുടർച്ചയാണ് ഇന്ന്. കഴിഞ്ഞ കാലത്തിന്റെ നഷ്ടങ്ങൾ ഓർത്ത് ദുഃഖിതരായി നാളുകൾ കഴിക്കാതെ ഉറച്ചകാൽവെയ്പ്പോടും വിശ്വാസത്തോടും നാളെയെ യാഥാർഥ്യമാക്കാം.

വേദനയേറിയ ഒട്ടനവധി സംഭവങ്ങൾ നാം കഴിഞ്ഞ വർഷം അഭിമുഖീകരിച്ചു. അതെല്ലാം മനസ്സിൽ നിന്നും മാഞ്ഞു പോകണം. ദൈവത്തിലുള്ള ഭയവും ഭക്തിയും പ്രാർത്ഥനയും കൊണ്ട് പുതിയ നേട്ടങ്ങൾ ഈ വർഷത്തിൽ കൈവരിക്കാം. പ്രത്യാശയുടെ ഇതളുകൾ നമ്മിൽ വിടരട്ടെ.

പ്രപഞ്ചം ഉണരുന്നതിനും യുഗങ്ങൾ വിരിയുന്നതിനും മുമ്പേ ദൈവം നമ്മെ അറിയുകയും കനിഞ്ഞു സ്‌നേഹിക്കുകയും ചെയ്തു. അതിനാൽ തന്നെ ഓരോ ദിവസവും വേണ്ട നന്മ ദൈവം നമുക്ക് തരും. തിന്മകളെ അതിജീവിക്കുവാൻ നാം ഭക്തിയോടെ മുന്നേറുക. അനുതാപ ഹൃദയത്തോടെ ദൈവത്തിലേക്ക് അടുത്തു ചെല്ലുക. സമാധാനം ഉണ്ടാക്കുന്നവരും സമാധാനം അനുഭവിക്കുന്നവരും ആയി തീരണം 2024-ൽ നാം….

ആരുടെയും സമാധാനം കെടുത്തുന്നവരാകാതെ സമാധാനിപ്പിക്കുന്നവരാകാം. ഒപ്പം, പ്രതീക്ഷകൾ പുലർത്തുക പുതുവത്സരത്തിൽ .

ആണ്ടിന്റെ ആരംഭം മുതൽ അവസാനം വരെ ദൈവത്തിന്റെ ദൃഷ്ടി എല്ലാവരുടെയും മേൽ ഇരിക്കുമാറാകട്ടെ . ആരോഗ്യവും ഭൗതിക സമൃദ്ധിയും 2024-ൽ കൈവരിക്കാനാകട്ടെ എന്ന് ആശംസിക്കുന്നു.

കെ.എൻ റസ്സൽ
ചീഫ് എഡിറ്റർ ക്രൈസ്തവ ചിന്ത