എജി മലബാർ ഡിസ്ട്രിക്ട് സിൽവർ ജൂബിലി സമ്മേളനങ്ങൾ ജനുവരി 4 ന് തുടങ്ങും; പൊതു ആരാധനയിൽ 10000 പേർ പങ്കെടുക്കും

എജി മലബാർ ഡിസ്ട്രിക്ട് സിൽവർ ജൂബിലി സമ്മേളനങ്ങൾ ജനുവരി 4 ന് തുടങ്ങും; പൊതു ആരാധനയിൽ 10000 പേർ പങ്കെടുക്കും

കോഴിക്കോട് : 2024 ജനുവരി 4 മുതൽ 7 വരെ കോഴിക്കോട് സ്വപ്ന നഗരിയിൽ ഉള്ള കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

10000 പേർക്ക് ഇരിക്കാവുന്ന ഫുൾള്ളി എയർകണ്ടീഷൻ ഓഡിറ്റോറിയം ആണ് കാലിക്കറ്റ് ട്രേഡ് സെന്റർ. 1000 കാറുകൾക്ക് പാർക്ക് ചെയ്യാവുന്ന സൗകര്യം കാലിക്കറ്റ് സെന്ററിന്റെ പ്രത്യേകതയാണ്. 10000 പേർ പൊതുസഭാ യോഗത്തിന് പങ്കെടുക്കും.

ജീവകാരുണ്യ പ്രവർത്തനങ്ങൾ സിൽവർ ജൂബിലിയുടെ സവിശേഷതയാണ്. അവ ശനിയാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ വെച്ച് വിതരണം ചെയ്യും. ഡിസ്ട്രിക്ട് സൂപ്രണ്ട് ഡോ.വി.റ്റി ഏബ്രഹാം ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ പ്രസംഗകരായി പാസ്റ്റർ ഏബ്രഹാം തോമസ് SIAG സൂപ്രണ്ട് (ചെന്നൈ), പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ ), പാസ്റ്റർ ജോൺസൻ വർഗ്ഗീസ് (ബാംഗ്ളൂർ ), റവ. മോനീസ് ജോർജ് (USA), ഡോ.ഡ്യൂക്ക് ജയരാജ് (ചെന്നൈ ) . റവ.ജോ തോമസ് (ബാംഗ്ളൂർ), സിസ്റ്റർ സ്റ്റാർല ലുക്ക് (കുമ്പനാട് ), സുവി. ബിൻസു ജോൺ (USA) എന്നിവരാണ് .

ബ്ലസ്സൻ മേമനയും , ഏ.ജി ക്വയറും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. വിമൻസ് മിഷണറി സമ്മേളനം , യുവജനസമ്മേളനം, സണ്ടേസ്കൂൾ സമ്മേളനം, സുവിശേഷ വിളംബര ജാഥ , രജത ജൂബിലി പൊതുസമ്മേളനം, ബൈബിൾ കൺവെൻഷൻ, പൊതുസഭായോഗം എന്നിവ ഈ ആഘോഷ നിറവിന്റെ പ്രത്യേകതകളാണ്. വിപുലമായ കോഡിനേഷൻ കമ്മറ്റി പ്രസ്ബിറ്ററി തലത്തിലും, സെക്ഷൻ തലങ്ങളിലും രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു. പവ്വർ വിഷനാണ് മീഡിയാ പാട്ണർ.

പാസ്റ്റർ അനീഷ് എം. ഐപ്പ് ജനറൽ കൺവീനറായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9446838496