ബി.ജെ.പിയില്‍ അംഗത്വമെടുത്ത് ഓര്‍ത്തഡോക്സ് സഭ ഭദ്രാസനം സെക്രട്ടറി

ബി.ജെ.പിയില്‍ അംഗത്വമെടുത്ത് ഓര്‍ത്തഡോക്സ് സഭ ഭദ്രാസനം സെക്രട്ടറി

പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യനും 47 സഭാംഗങ്ങളും ബി.ജെ.പി അംഗത്വം സ്വീകരിച്ചു.

പത്തനംതിട്ടയില്‍ ബി.ജെ.പി സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹ സംഗമത്തില്‍ കേന്ദ്രമന്ത്രി വി. മുരളീധരൻ പുതിയ അംഗങ്ങളെ സ്വീകരിച്ചു. കഴിഞ്ഞ 10 വര്‍ഷംകൊണ്ടാണ് ഇന്ത്യ വികസിച്ചതെന്നും വികസനത്തിന്റെ ഭാഗമാകാനാന്‍ മോദിയോടൊപ്പം നില്‍ക്കാനാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ഫാ. ഷൈജു കുര്യന്‍ പറഞ്ഞു. ഓര്‍ത്തഡോക്സ് സഭ വലി‌യ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തി.

അയോധ്യ കൊണ്ട് മാത്രമല്ല മുമ്ബും മോദി അധികാരത്തില്‍ വന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത വി. മുരളീധരൻ പറഞ്ഞു. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് പല ക്രൈസ്തവ സഭകളുടെയും മേലധ്യക്ഷന്മാരും ബിഷപ്പുമാരും വൈദികരും ബി.ജെ.പിയെ സഹായിച്ചിട്ടുണ്ട്. അതിനാല്‍ ബി.ജെ.പിക്കൊപ്പമാണ് ക്രൈസ്തവസഭ നില്‍ക്കുന്നതെന്നും ക്രൈസ്തവരായ നിരവധിപേര്‍ പാര്‍ട്ടിയില്‍ ചേരുമെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.