ഭാരത് സ്റ്റേജ് 4 വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരു വര്‍ഷം തന്നെ; ആന്റണി രാജുവിന്റെ ഉത്തരവ് തിരുത്തി സര്‍ക്കാര്‍

ഭാരത് സ്റ്റേജ് 4 വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരു വര്‍ഷം തന്നെ; ആന്റണി രാജുവിന്റെ ഉത്തരവ് തിരുത്തി സര്‍ക്കാര്‍

ഭാരത് സ്റ്റേജ് 4 വാഹനങ്ങളുടെ പുക പരിശോധന കാലാവധി ഒരു വര്‍ഷമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ആന്റണി രാജു മന്ത്രിയായിരുന്ന സമയത്ത് കേന്ദ്ര നിയമം മറികടന്നുകൊണ്ട് പുക പരിശോധന കാലാവധി ആറ് മാസമാക്കി കുറച്ചിരുന്നു.

പുക പരിശോധനാ കേന്ദ്രം നടത്തിപ്പുകാരുടെ അപേക്ഷയെ തുടര്‍ന്നായിരുന്നു ആന്റണി രാജുവിന്റെ നീക്കം. എന്നാല്‍ ഭാരത് സ്റ്റേജ് 4 വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഒരു വര്‍ഷത്തെ സാധുതയുണ്ടെന്ന് ഗതാഗത സെക്രട്ടറിയും ട്രാൻപോര്‍ട്ട് കമ്മീഷണറും മുമ്ബ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പുക പരിശോധന കാലാവധി ആറ് മാസമാക്കി കുറയ്ക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയെങ്കിലും അതെല്ലാം അവഗണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ നീക്കം. സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.