ഐപിസി കോട്ടയം പൂതിരി സഭാഹാളിന്റെ സമർപ്പണം ഡിസംബർ 9ന്

ഐപിസി കോട്ടയം പൂതിരി സഭാഹാളിന്റെ സമർപ്പണം ഡിസംബർ 9ന്

റിപ്പോർട്ട്‌ : കൊച്ചുമോൾ പാമ്പാടി

കോട്ടയം : ഐപിസി പാമ്പാടി സെന്റർ പൂതിരി ടാബർനാക്കിൾ സഭയുടെ സമർപ്പണം ഡിസംബർ 9ന് രാവിലെ 9.30 മുതൽ നടക്കും. സെന്റർ സെക്രട്ടറി പാസ്റ്റർ കെ. എ. വർഗീസിന്റെ അധ്യക്ഷതയിൽ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സാം ദാനിയേൽ സമർപ്പണശുശ്രുഷ നിർവഹിക്കുകയും ഐപിസി ജനറൽ വൈസ് പ്രസിഡന്റ് റവ. ഫിലിപ്പ് പി. തോമസ് മുഖ്യസന്ദേശം നൽകും.

മുഖ്യാഥിതിയായി പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ പങ്കെടുക്കും.
വിവിധ സഭാപ്രതിനിധികളും ജനപ്രതിനിധികളും ആശംസകൾ അറിയിക്കും.

പരേതനായ അരീപ്പറമ്പിൽ കിഴക്കേതിൽ പാസ്റ്റർ കെ. വി. സ്കറിയയുടെ ആഗ്രഹപ്രകാരം 17 വർഷം മുമ്പ് ആരംഭിച്ച സഭാ പ്രവർത്തനം മാറിമാറി വാടക കെട്ടിടങ്ങളിൽ നടന്നു വരികയായിരുന്നുയെന്ന് സഭാ സെക്രട്ടറി ബിറ്റു തോമസ് അറിയിച്ചു.

ഇപ്പോൾ പാസ്റ്റർ അനീഷ് പാമ്പാടി കുടുംബമായി ശുശ്രൂഷകൾ ചെയ്തു വരുന്നു.